മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി 63 ലക്ഷം രൂപ തട്ടിയ യുവാവ് പിടിയില്‍

പാലക്കാട്: മുഖ്യമന്ത്രിയുടെയും പൊതുമരാമത്തു മന്ത്രിയുടെയും പേരില്‍ വ്യാജ രേഖയുണ്ടാക്കി തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. കുലുക്കല്ലൂര്‍ സ്വദേശി ആനന്ദിനെ (39) ആണ് പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ വീട്ടില്‍ നിന്ന് വ്യാജ രേഖകള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ പൊലീസ് കണ്ടെടുത്തു. മുതുതല സ്വദേശിയായ കിഷോറില്‍ നിന്ന് കച്ചവട ആവശ്യത്തിനെന്ന് പറഞ്ഞ് പല തവണയായി ഇയാള്‍ 63 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചപ്പോള്‍ സര്‍ക്കാരില്‍ നിന്ന് തനിക്ക് 64 കോടി രൂപ കിട്ടാനുണ്ടെന്ന് പറഞ്ഞ് ആനന്ദ് കബളിപ്പിക്കുകയായിരുന്നു.
Also Read ; PSC പരീക്ഷയില്ലാതെ ദുരന്ത നിവാരണ അതോറിറ്റിയില്‍ ജോലി നേടാം
നടപടികള്‍ വേഗത്തിലാക്കാന്‍ പൊതുമരാമത്തു മന്ത്രിക്ക് പേയ്ടിഎം വഴി 98,000 രൂപ അയച്ചു കൊടുത്തതിന്റെ സ്‌ക്രീന്‍ഷോട്ടും മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഒപ്പിട്ടെന്ന വ്യാജ രേഖകളും ആനന്ദ് കിഷോറിന് കൈമാറിയിരുന്നു.
സംശയം തോന്നിയ കിഷോര്‍ പട്ടാമ്പി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചയുടന്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ വിശദമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാന്‍ സാധിച്ചത്. പ്രതി മൊബൈല്‍ ഫോണില്‍ ആപ്പ് ഉപയോഗിച്ചാണ് വ്യാജ രേഖകള്‍ ഉണ്ടാക്കിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പ്രതി സമാന രീതിയില്‍ നിരവധി ആളുകളെ വഞ്ചിച്ച് തട്ടിപ്പ് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം