ആസിഫ് അലി ഒഴുകും ദുബയ് മറീനയില്‍; നടന്റെ പേരില്‍ പുനര്‍നാമകരണം ചെയ്യ് ആഡംബര നൗക
ദുബായി: . നടന്‍ ആസിഫ് അലിക്ക് ആദരവും പിന്തുണയും അറിയിച്ച് ആഡംബര നൗകയ്ക്ക് അദ്ദേഹത്തിന്റെ പേരു നല്‍കി. ദുബായ് മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി ഡി3 ആണ് നൗകയുടെ പേര് മാറ്റിയത്. സംഗീതസംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം ആസിഫ് അലി കൈകാര്യം ചെയ്ത രീതിയോടുള്ള ആദരമായാണിത്. നൗകയില്‍ ആസിഫ് അലി എന്ന പേര് പതിപ്പിച്ചു കഴിഞ്ഞു. രജിസ്‌ട്രേഷന്‍ ലൈസന്‍സിലും പേരു മാറ്റും.
Also Read ; മനോലോ മാര്‍ക്കേസ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍
പല നിലയില്‍ വഷളാകുമായിരുന്ന വിഷയം പാക്വതയോടെ കൈകാര്യം ചെയ്ത ആസിഫ് അലി എല്ലാവര്‍ക്കും മാതൃകയാണെന്ന് ഡി3 ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഷെഫീഖ് മുഹമ്മദ് അലി പറഞ്ഞു. വര്‍ഗീയവിഷം വരെ അഴിച്ചുവിടാന്‍ ചിലര്‍ ശ്രമിച്ചു. അത്തരം നീക്കങ്ങളെ ചിരിയോടെ നേരിട്ട ആസിഫ് അലി, നിര്‍ണായക ഘട്ടങ്ങളില്‍ മനുഷ്യര്‍ എങ്ങനെയാണു പെരുമാറേണ്ടതെന്നു കാണിച്ചുതന്നുവെന്നും ഷെഫീഖ് പറഞ്ഞു.
സംരംഭകര്‍ പത്തനംതിട്ട സ്വദേശികള്‍ ആയതിനാല്‍ ജില്ലയുടെ വാഹന റജിസ്‌ട്രേഷനില്‍ 3 ഉള്‍പ്പെടുത്തിയാണ് കമ്പനിക്കു ഡി3 എന്ന പേരു നല്‍കിയത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം