മേയറെ കൊണ്ട് പൊറുതിമുട്ടിയെന്ന് പ്രതിപക്ഷം ; തൃശൂര്‍ കോര്‍പ്പറേഷനില്‍ നാടകീയരംഗങ്ങള്‍
തൃശൂര്‍ : മാസത്തില്‍ ഒരിക്കല്‍ കൗണ്‍സില്‍ യോഗം വിളിക്കണമെന്ന മുന്‍സിപ്പല്‍ ചട്ടത്തിലെ വ്യവസ്ഥ അവഗണിച്ച് 71 ദിവസത്തിന് ശേഷം കോര്‍പ്പറേഷനില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ എം കെ വര്‍ഗീസിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍. ഇതിനെതിരെയുള്ള പ്രതിഷേധ സൂചകമായി കറുത്ത ഗൗണ്‍ ധരിച്ചാണ് പ്രതിപക്ഷം യോഗത്തിന് എത്തിയത്. സുരേഷ് ഗോപി വഴി ബിജെപി ബന്ധം പുലര്‍ത്തുന്ന മേയറെ താങ്ങി നിര്‍ത്തേണ്ട ഗതികേടാണ് സിപിഐയ്ക്കും എല്‍ഡിഎഫിലെ മറ്റ് ഘടകകക്ഷികള്‍ക്കും ഉള്ളതെന്നും പ്രതിപക്ഷം പറഞ്ഞു. മേയറും സംഘവും റഷ്യയിലേക്ക് പോയത് ലക്ഷങ്ങളുടെ പിരിവെടുത്താണ്.കോര്‍പ്പറേഷന്‍ സെക്രട്ടറിയും സൂപ്രണ്ട് എന്‍ജിനീയറും വന്‍ പിരിവിന് കൂട്ടുനിന്നു. മേയറെക്കൊണ്ടും എല്‍ഡിഎഫ് ഭരണസമിതിയെക്കൊണ്ടും നഗരവാസികള്‍ പൊറുതിമുട്ടിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
Also Read ; ‘പാതി സത്യസന്ധത’ തെളിയിച്ച് പോക്കറ്റടിക്കാരന്‍
അതേസമയം മേയറുടെ നടപടികളില്‍ ഭരണപക്ഷത്തിനുള്ളിലും വിള്ളലുണ്ടായിട്ടുണ്ട്. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ക്കെതിരെ പൊട്ടിത്തെറിച്ച് ഡെപ്യൂട്ടി മേയര്‍ രംഗത്തെത്തിയത് എല്‍ഡിഎഫിന് തീര്‍ത്തും അപ്രതീക്ഷിതമായി. മേയര്‍ അടക്കമുള്ളവര്‍ കോര്‍പ്പറേഷനിലെ ഒരു കാര്യവും തന്നെ അറിയിക്കാറില്ലെന്നും താന്‍ പലപ്പോഴും ഒരു നോക്കുകുത്തിയായി മാറുന്നെന്നും ഡെപ്യൂട്ടി മേയര്‍ എം എല്‍ റോസി പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..