January 22, 2025
#india #Top Four

ലക്ഷ്യം 2047 ലെ ‘വികസിത് ഭാരത്’ ; മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ചൊവ്വാഴ്ച

ന്യൂഡല്‍ഹി: 2024 ലെ ആദ്യ ബജറ്റ് ചൊവ്വാഴ്ച്ച ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കാനിരിക്കെ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധനം ചെയ്ത് പ്രധാനമന്ത്രി. 2047 ലെ ‘വികസിത് ഭാരത്’ എന്ന സ്വപ്‌നത്തിലേക്കുള്ള അടിത്തറയാണ് ഈ ബജറ്റെന്ന് നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കികൊണ്ടിരിക്കുന്ന ഉറപ്പ് നടപ്പിലാക്കുകയെന്നതാണ് ലക്ഷ്യമെന്നും ലോകത്തില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്നും മോദി പറഞ്ഞു.

Also Read ; ‘പാര്‍ലമെന്റിലും ചെങ്കോട്ടയിലും സ്‌ഫോടനം നടത്തും ‘; കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് മൊബൈല്‍ ഭീഷണി

60-വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മൂന്നാം തവണയും ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. മൂന്നാം തവണയും ആദ്യ ബജറ്റ് അവതരിപ്പിക്കുകയാണ്. രാജ്യത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് നടപ്പിലാക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം, മോദി പറഞ്ഞു.’അമൃത് കാല’ത്തിലേക്കുള്ള പ്രധാനപ്പെട്ട ബജറ്റാണിത്. ഇന്നത്തെ ബജറ്റാണ് അടുത്ത അഞ്ച് വര്‍ഷത്തേക്ക്  ഞങ്ങളുടെ ഭരണത്തിന്റെ ദിശ തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഞായറാഴ്ച നടന്ന സര്‍വ്വകക്ഷിയോഗത്തില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ സഹകരണം കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ സഹകരിക്കുന്നതിന് തടസ്സമില്ലെന്നും സുപ്രധാന ജനകീയ വിഷയങ്ങള്‍ ഉന്നയിക്കാന്‍ അനുവദിക്കണമെന്നും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ ആവശ്യപ്പെട്ടു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *