പി ആര്‍ ശ്രീജേഷിന് വേണ്ടി പാരിസ് ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേടണമെന്ന് ഹര്‍മ്മന്‍ പ്രീത് സിംഗ്

ഡല്‍ഹി: പാരിസ് ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേട്ടം സ്വന്തമാക്കണമെന്ന് ടീം നായകന്‍ ഹര്‍മ്മന്‍പ്രീത് സിംഗ്. ഇന്ത്യന്‍ ഹോക്കി ടീമില്‍ നിന്ന് വിരമിക്കുന്ന മലയാളി താരവും ഗോള്‍ കീപ്പറുമായ പി ആര്‍ ശ്രീജേഷിന് വേണ്ടി ഈ ടൂര്‍ണമെന്റ് സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ ഹോക്കി ടീം തീരുമാനിച്ചിരിക്കുകയാണ്. അതിനാല്‍ ഇത്തവണ ശ്രീജേഷിനായി സ്വര്‍ണം നേടണമെന്നും അദ്ദേഹം ഇന്ത്യന്‍ ടീമിന് എക്കാലവും പ്രോത്സാഹനമായ താരമാണെന്നും ഹര്‍മ്മന്‍പ്രീത് പറഞ്ഞു.
‘താന്‍ ഇപ്പോഴും ഓര്‍ക്കുന്നു, 2016ല്‍ ജൂനിയര്‍ ഹോക്കി ലോകകപ്പ് നേടുമ്പോള്‍ ശ്രീജേഷ് ഇന്ത്യന്‍ ടീമിന്റെ ഉപദേശകനായിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരിക്കുന്ന പലതാരങ്ങളുടെയും കരിയര്‍ തുടങ്ങിയത് അവിടെനിന്നുമാണ്. ഒളിമ്പിക്‌സ് പോഡിയത്തില്‍ ഇന്ത്യന്‍ ടീം വീണ്ടും ഒരിക്കല്‍ കൂടെ ഒരുമിച്ച് വരുന്നതിനായി ആഗ്രഹിക്കുന്നതായും ഇന്ത്യന്‍ നായകന്‍ പറഞ്ഞു. റെസ്‌പെക്ട് മച്ചാ… ‘എന്നെഴുതിയാണ് ഹര്‍മ്മന്‍പ്രീതിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് അവസാനിക്കുന്നത്.
Also Read; നാലുവര്‍ഷത്തിന് ശേഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തേക്ക്
പാരിസ് ഒളിമ്പിക്‌സില്‍ ജൂലൈ 27നാണ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ ആദ്യ മത്സരം. ന്യുസിലാന്‍ഡ് ആണ് എതിരാളികള്‍. ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ടീം വെങ്കല മെഡല്‍ നേട്ടം സ്വന്തമാക്കിയിരുന്നു. ഇത്തവണ സുവര്‍ണനേട്ടം സ്വന്തമാക്കാമെന്നുള്ള പ്രതീക്ഷയിലാണ് ഇന്ത്യന്‍ സംഘം.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..