സി-ഡിറ്റ് പാനലിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ സി-ഡിറ്റ് ഏറ്റെടുത്ത് നടപ്പാക്കിവരുന്ന വിഡിയോ എഡിറ്റിങ്, വിഡിയോ ടൈറ്റിലിങ്, വിഡിയോ കമ്പോസിങ്, ഗ്രാഫിക് ഡിസൈന്‍ ജോലികള്‍ വര്‍ക്ക് കോണ്‍ട്രാക്ട്/റേറ്റ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ നിര്‍വഹിക്കാന്‍ നിശ്ചിതയോഗ്യതയുള്ളവരുടെ പാനല്‍ തയാറാക്കുന്നു.
Also Read ; ഗള്‍ഫില്‍നിന്ന് ബേപ്പൂര്‍, കൊച്ചി തുറമുഖങ്ങളിലേക്ക് 5 കപ്പല്‍ സര്‍വീസ് പദ്ധതി ഒരുങ്ങുന്നു
പ്ലസ് ടു പാസാകണം, ഗ്രാഫിക് ഡിസൈനിങ്, പ്രിന്റ് ഡിസൈനിങ് തുടങ്ങിയ ഏതെങ്കിലും മൂന്ന് മാസത്തില്‍ കുറയാതെയുള്ള സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ കോഴ്സ് പാസാകണം, മേല്പറഞ്ഞ വിഷയത്തില്‍ ആറ് മാസത്തില്‍ കുറയാതെയുള്ള പ്രവൃത്തിപരിചയം ഉണ്ടാകണം. സി-ഡിറ്റിലെ മീഡിയ കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ യോഗ്യരായവര്‍ക്ക് മുന്‍ഗണന നല്‍കും. Adobe Photoshop, Adobe InDesin, Adobe Illustrator, Corel Draw തുടങ്ങിയ ഡിസൈനിങ് സോഫ്റ്റ് വെയറുകളില്‍ പ്രാവീണ്യം ഉണ്ടാകണമെന്നതാണ് യോഗ്യതകള്‍.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ സി-ഡിറ്റുമായി ഒരു വര്‍ഷ കരാറില്‍ ഏര്‍പ്പെടണം. കാലാവധിക്കു ശേഷം കരാര്‍ പുതുക്കുന്നത് ആവശ്യമെങ്കില്‍ പരിഗണിക്കും. വ്യവസ്ഥകള്‍ പ്രകാരം പ്രതിമാസം പൂര്‍ത്തീകരിച്ച് നല്കുന്ന വര്‍ക്കുകള്‍ക്ക് അനുസൃതമായി പ്രതിഫലം നല്‍കും. താല്പര്യമുള്ളവര് സി-ഡിറ്റിന്റെ തിരുവല്ലം ഹെഡ് ഓഫിസില്‍ ജൂലൈ 27ന് രാവിലെ 9.30ന് ബയോഡേറ്റയും യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനും പ്രായോഗിക പരീക്ഷക്കും ഹാജരാകണം.
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 













































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































