അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്; ഇന്ന് നിര്‍ണായകം

ബെംഗളൂരു: അര്‍ജുനെ കണ്ടെത്താനായുള്ള തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍. ലോറി കണ്ടെത്തിയ ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ തിരച്ചില്‍ നടത്താനായി സൈനിക സംഘമെത്തി. ലോങ് ബൂം എക്‌സ്‌കവേറ്ററും എത്തിച്ചിട്ടുണ്ട്. മുങ്ങല്‍ വിദഗ്ധരടങ്ങുന്ന സംഘം അല്‍പ്പസമയത്തിനുളളില്‍ ലോറി കണ്ടെത്തിയ ഗംഗാവലി നദിയിലേക്ക് ഇറങ്ങും.
കേരളമാകെ കാത്തിരിക്കുന്നത് ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്തി എന്ന വാര്‍ത്ത കേള്‍ക്കാനാണ്. ഇന്നലെ ലോറി കണ്ടെത്തിയ സാഹചര്യത്തില്‍ കാബിനുളളില്‍ അര്‍ജുന്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നാണ് ദൗത്യസംഘം ആദ്യം പരിശോധിക്കുക. റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധന നടക്കും. കാബിനുള്ളില്‍ ആളുണ്ടെങ്കില്‍ പുറത്തേക്ക് എത്തിക്കും. അതിന് ശേഷമാകും ലോറി ഉയര്‍ത്തുക.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അര്‍ജുനായുള്ള തിരച്ചിലില്‍ വെല്ലുവിളിയായി ഷിരൂരില്‍ കനത്ത മഴ തുടരുകയാണ്. ലോറി കണ്ടെത്തിയ ഗംഗാവലി പുഴയില്‍ കനത്ത് നീരൊഴുക്കാണ്. ഇന്നലെ രാത്രിയും പ്രദേശത്ത് ഇടവിട്ട് കനത്ത മഴ പെയ്തിരുന്നു. ഇന്ന് ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലത്തേത് പോലെ ശക്തമായ മഴ ഇന്നും തുടര്‍ന്നാല്‍ തിരച്ചില്‍ ദുഷ്‌കരമാകും.