കേരളാ നിയമസഭ പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ടു; ഗവര്‍ണര്‍ക്ക് നോട്ടീസയച്ച് സുപ്രീംകോടതി
തിരുവനന്തപുരം: കേരളാ നിയമസഭ പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ട നടപടിയില്‍ ഗവര്‍ണര്‍ക്ക് നോട്ടീസയച്ച് സുപ്രീംകോടതി. ബില്ലുകള്‍ തടഞ്ഞുവച്ചതിനെതിരെ കേരളം നല്കിയ ഹര്‍ജിയിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സുപ്രീംകോടതി നോട്ടീസ് നല്‍കിയത്. കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. ബില്ലുകള്‍ക്ക് രാഷ്ട്രപതി അനുമതി നല്കാത്തതിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. സമാനമായ ഹര്‍ജിയില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചിട്ടുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

നിയമസഭ പാസാക്കിയ നാല് ബില്ലുകള്‍ തടഞ്ഞുവെച്ച നടപടി ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതിയില്‍ കേരളം വാദിക്കുന്നത്. അനുമതി നിഷേധിച്ച ബില്ലുകളില്‍ രാഷ്ട്രപതിയും ഗവര്‍ണറും രേഖപ്പെടുത്തിയതെന്തെന്നറിയാന്‍ ഫയലുകള്‍ വിളിച്ചുവരുത്തണമെന്നും ഹര്‍ജിയിലുണ്ട്.
Also Read; ഇരുചക്രവാഹനത്തിന് പിന്നിലിരുന്ന് സംസാരിച്ചാല്‍ പിഴ; വിശദീകരണവുമായി കെ.ബി ഗണേഷ് കുമാര്‍





Malayalam 











































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































