September 8, 2024
#kerala #Top News

ഗുരുവായൂര്‍ സമഗ്ര മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാര്‍ അനുമതി

ഗുരുവായൂര്‍: ക്ഷേത്രനഗരിയുടെ ഛായ മാറ്റുന്ന പദ്ധതികളുമായി ഗുരുവായൂര്‍ സമഗ്ര മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാര്‍ അനുമതി നല്‍കി. 2039 വരെ മുന്നില്‍ക്കണ്ടുള്ള മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

Also Read ; രാത്രിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചതിനെ തുടര്‍ന്ന് തര്‍ക്കം ; പ്രകോപിതനായ അയല്‍വാസി യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു

ക്ഷേത്രത്തിന്റെ ഇന്നര്‍ റിങ് റോഡിനുള്ളില്‍ ഭക്തജനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനുള്ള നിര്‍മാണം മാത്രമേ അനുവദിക്കൂ. സ്വകാര്യവ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ നിര്‍മാണാനുമതിയില്ല. ഇന്നര്‍ റിങ് റോഡിനും ഔട്ടര്‍ റിങ് റോഡിനുമിടയില്‍ നിര്‍മാണം അനുവദിക്കുമെങ്കിലും നിയന്ത്രണമുണ്ടാകും. 18 മീറ്റര്‍ ഉയരവും 3000 ചുതരശ്രയടി വിസ്തൃതിയില്‍ കൂടാതെയുളള കെട്ടിടങ്ങള്‍ക്കേ അനുമതിയുളളു. അതും മൂന്നുനിലമാത്രം. അതായത് ക്ഷേത്രം കൊടിമരത്തിന്റെ ഉയരത്തിന് താഴെയായിരിക്കണം.

ഔട്ടര്‍ റിങ് റോഡ് വീതികൂട്ടും. ഗതാഗത കുരുക്ക് ഏറെയുള്ള മമ്മിയൂര്‍ ജങ്ഷനില്‍ മേല്‍പ്പാലവും ചക്കംകണ്ടത്ത് ഹെലിപാഡും മാസ്റ്റര്‍ പ്ലാനിലുണ്ട്. പടിഞ്ഞാറേനടയിലും കോട്ടപ്പടിയിലും ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയവയും മുന്നോട്ടുവയ്ക്കുന്നു. ദിവസേന അരലക്ഷത്തിലേറെ തീര്‍ഥാടകര്‍ വന്നുപോകുന്ന ഗുരുവായൂരിന്റെ വളര്‍ച്ച മുന്നില്‍ക്കണ്ട് അമൃത് വകുപ്പാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. രണ്ടുകോടി രൂപ ചെലവിട്ട് ജി.ഐ.എസ്. (ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) 4 മുഖേനയാണിത്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

സമീപപ്രദേശങ്ങളുടെ വികസനങ്ങള്‍ക്കും നിര്‍ദേശങ്ങളുണ്ട്. അതിനുവേണ്ടി ടെമ്പിള്‍ കോര്‍ സോണ്‍, പില്‍ഗ്രിം ആക്ടിവിറ്റി സോണ്‍, മിക്‌സഡ് സോണ്‍ എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിന് ചുറ്റും 100 മീറ്റര്‍ സ്ഥലം ടെമ്പിള്‍ കോര്‍ സോണ്‍ ആണ്. ഇവിടെയാണ് നിര്‍മാണനിയന്ത്രണമുള്ളത്.

Leave a comment

Your email address will not be published. Required fields are marked *