40-ാം ജന്മദിനത്തില്‍ പുതിയ തെലുങ്ക് ചിത്രവുമായി ദുല്‍ഖര്‍ സല്‍മാന്‍; തിരിച്ചു വാ കുഞ്ഞിക്കാ എന്ന് ആരാധകര്‍

ദുല്‍ഖര്‍ സല്‍മാന്റെ 40-ാം ജന്മദിനത്തോടനുബന്ധിച്ച് പുതിയ തെലുങ്ക് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. പവന്‍ സദിനേനിയുടെ തെലുങ്ക് ചിത്രമായ ‘ആകാശം ലോ ഒക താര’യിലാണ് നടന്‍ നായകനായെത്തുന്നത്.
Also Read ; വീണ്ടും മുടങ്ങി നവകേരള ബസ് സര്‍വീസ് ; വര്‍ക്ക് ഷോപ്പിലെന്ന് അധികൃതര്‍
നാട്ടിന്‍പുറത്തുകാരനായാണ് ചിത്രത്തില്‍ ദുല്‍ഖറെത്തുന്നതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. നെല്‍പാടത്തിനിടയിലൂടെ ഒരു പെണ്‍കുട്ടി നടന്നു പോകുന്നതും പോസ്റ്ററില്‍ കാണാം. താരത്തിന്റെ മറ്റു തെലുങ്ക് ചിത്രങ്ങള്‍ പോലെ ഇതും സൂപ്പര്‍ ഹിറ്റാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം തിയറ്ററുകളിലെത്തുക. എന്നാല്‍ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ ദുല്‍ഖര്‍ മോളിവുഡ് വിട്ടോയെന്നാണ് ആരാധകരുടെ ചോദ്യം.
പോസ്റ്ററിന് താഴെ വരുന്ന മലയാളികളുടെ കമന്റുകളെല്ലാം ഇത്തരത്തിലാണ്. മലയാളത്തില്‍ നിന്ന് ഫീല്‍ഡ് ഔട്ട് ആയോ, കുഞ്ഞിക്കാ മകനെ മലയാളത്തിലേക്കു മടങ്ങി വരൂ, ഇനിയെന്നാ ഒരു മടക്കം ഇങ്ങ് മലയാളത്തിലേക്ക്, മോളിവുഡിലേക്ക് തിരിച്ചു വാ കുഞ്ഞിക്കാ, പത്രത്തില്‍ കൊടുക്കേണ്ടി വരുമോ മലയാളികള്‍ എന്നൊക്കെയാണ് താരത്തിന്റെ കമന്റ് ബോക്‌സില്‍ നിറയുന്ന കമന്റുകള്‍.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം