#health #kerala #Top Four

അമീബിക് മസ്തിഷ്‌കജ്വരത്തെ കീഴടക്കി 12-കാരന്‍ ; ഇന്ന് ആശുപത്രി വിടും

കൊച്ചി : അമീബിക് മസ്തിഷ്‌കജ്വരം (അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) ബാധിച്ച് കൊച്ചിയില്‍ ചികിത്സയിലായിരുന്ന 12-കാരന്‍ തിങ്കളാഴ്ച ആശുപത്രി വിടും. തൃശ്ശൂര്‍ വെങ്കിടങ് പാടൂര്‍ സ്വദേശിയായ ഏഴാംക്ലാസ് വിദ്യാര്‍ഥി ഒരു മാസത്തിലധികമായി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Also Read ; വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തില്‍ പാറ്റ

ജൂണ്‍ ഒന്നിന് പനിയെത്തുടര്‍ന്ന് കുട്ടി പാടൂരിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടിയിരുന്നു. പിന്നാലെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്കും മാറ്റി. സ്രവപരിശോധനയില്‍ അണുബാധ സ്ഥിരീകരിച്ചു. ആരോഗ്യ നില മോശമായതോടെ വെന്റിലേറ്ററിലേക്കും മാറ്റി. തുടര്‍ന്നാണ് കുട്ടിയെ അമൃത ആശുപത്രിയിലേക്കെത്തിച്ചത്. ഇവിടെനിന്ന് ശേഖരിച്ച സാമ്പിളുകളുടെ ഫലവും പോസിറ്റീവായിരുന്നു. പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. കെ.പി. വിനയന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ആരോഗ്യം വീണ്ടെടുത്ത കുട്ടിയെ വെന്റിലേറ്ററില്‍ നിന്ന് ഐ.സി.യു.വിലേക്കും തുടര്‍ന്ന് മുറിയിലേക്കും മാറ്റിയിരുന്നു.

Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *