ധന്യ മോഹനെ കുടുക്കിയത് മൈക്രോസോഫ്റ്റ് വിന്‍ഡോസിന് ആഗോള തലത്തിലുണ്ടായ തകരാറെന്ന് റിപ്പോര്‍ട്ട്
തൃശ്ശൂര്‍: മണപ്പുറം ഫിനാന്‍സില്‍ നിന്ന് 20 കോടിയോളം രൂപ തട്ടിയെടുത്ത ധന്യാമോഹനെ കുടുക്കിയത് കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് വിന്‍ഡോസിന് ആഗോള തലത്തിലുണ്ടായ തകരാറെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. വിന്‍ഡോസ് തകരാറിലായപ്പോള്‍ ധന്യ അനധികൃതമായി നടത്തിയ ഒരു പണമിടപാടിന്റെ വിവരം കമ്പനിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ
അന്വേഷണത്തിലാണ് ധന്യയുടെ തട്ടിപ്പുകള്‍ പുറം ലോകമറിഞ്ഞത്.
അതോടൊപ്പം ധന്യ ഓഹരി വിപണിയിലും വന്‍ തുക നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പോലീസ് പറഞ്ഞു. രണ്ട് കോടിയോളം രൂപ റമ്മി കളിച്ച് കളഞ്ഞെങ്കിലും കുറച്ച് പണം തിരികെ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് നിഗമനം.
ധന്യ തട്ടിച്ചെടുത്ത പണം ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടിലൂടെ കുഴല്‍പ്പണ സംഘത്തിലേക്ക് എത്തിയെന്ന സൂചനയുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. എട്ട് അക്കൗണ്ടുകള്‍ വഴി 8,000ത്തോളം ഇടപാടുകളിലൂടെ ധന്യ 20 കോടി രൂപ തട്ടിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.തട്ടിപ്പ് നടത്താന്‍ ഉപയോഗിച്ച അഞ്ച് അക്കൗണ്ടുകള്‍ ധന്യയുടെ പേരിലുള്ളതാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..