എന്റെ മോളെക്കണ്ടോ? 8 വയസ്സുകാരിയുടെ ഫോട്ടോ കാണിച്ച് വിതുമ്പലോടെ സോമദാസ്

”എന്റെ മോളെക്കണ്ടോ?’ മേപ്പാടി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ വരാന്തയില്‍ കാണുന്നവരെയെല്ലാം ഫോണില്‍ 8 വയസ്സുകാരി അനന്തികയുടെ ഫോട്ടോ കാണിച്ചു കൊടുക്കുകയാണ് സോമദാസ്. കൊണ്ടുവരുന്ന മൃതദേഹങ്ങളില്‍ തന്റെ കുഞ്ഞുണ്ടോ എന്ന ആശങ്ക. അവള്‍ ജീവനോടെ തിരിച്ചു വരണേയെന്നാണ് പ്രാര്‍ഥന.
Also Read ;വയനാട്ടില്‍ കാരുണ്യത്തിന്റെ പ്രവാഹം; നിക്ഷേപം നിറഞ്ഞ് സ്‌നേഹബാങ്ക്
വയനാട് അതിര്‍ത്തിയോടു ചേര്‍ന്ന നീലഗിരി ഏരുമാട് സ്വദേശി സോമദാസിന്റെ മകള്‍ അനന്തിക, അനന്തികയുടെ മുത്തശ്ശി സരസ്വതി, മുത്തച്ഛന്‍ ദാസന്‍ എന്നിവരെയാണ് ഉരുള്‍പൊട്ടലില്‍ കാണാതായത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
ചൂരല്‍മല സ്‌കൂള്‍ റോഡില്‍ ബിജിത നിവാസ് എന്ന വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. അനന്തികയുടെ അമ്മ രോഗം ബാധിച്ചു നേരത്തേ മരിച്ചു. കഴിഞ്ഞ മാസം സ്‌കൂള്‍ തുറന്നപ്പോഴാണ് അനന്തികയെ ചൂരല്‍മല സ്‌കൂളില്‍ നാലാം ക്ലാസില്‍ ചേര്‍ത്തത്. ഏരുമാട്ടെ വീട്ടിലായിരുന്ന സോമദാസ് അപകടവാര്‍ത്തയറിഞ്ഞ് ചൂരല്‍മലയിലേക്ക് ഓടിയെങ്കിലും അവിടെ വീട് ബാക്കിയുണ്ടായിരുന്നില്ല.