ഇനിയുമെത്രപേര്‍? മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണം 286 കടന്നു
മേപ്പാടി: നൂറുകണക്കിനുപേര്‍ തിങ്ങിപ്പാര്‍ത്തിരുന്ന നിറയെ വീടുകളുണ്ടായിരുന്ന ചൂരല്‍മലയ്ക്കു മുകളിലുള്ള മുണ്ടക്കൈ അങ്ങാടിയിലിപ്പോള്‍ കെട്ടിടാവശിഷ്ടങ്ങളും ചളിമണ്ണും കല്ലുകളും മാത്രമാണ്. പക്ഷേ അതിനടിയില്‍ ഇനിയും കണ്ടെത്താനാകാത്ത ഒത്തിരി മനുഷ്യര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ജീവന്റെ തുടിപ്പുണ്ടോ എന്നുപോലും അറിയാതെ ഒട്ടനവധി മനുഷ്യര്‍. അതിനാല്‍ തന്നെ മരണസംഖ്യ വീണ്ടും ഉയര്‍ന്നേക്കാമെന്നാണ് പ്രദേശത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഇതുവരെ 286 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. എന്നാല്‍ ഇനിയും 200ലധികം പേര്‍ ഇപ്പോഴും കാണാമറയത്താണെന്നാണ് കണക്കുകള്‍ പറയുന്നത്.
Also Read; മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ ഇത് രണ്ടാം തവണ; ആദ്യത്തേത് 40 വര്‍ഷം മുമ്പ്
ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തില്‍ വയനാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കൂടുതല്‍പ്പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മഴവെള്ളം കയറി ഒറ്റപ്പെടുന്നതിനുപുറമേ ഉരുള്‍പൊട്ടല്‍ ഭീഷണികൂടി കണക്കിലെടുത്താണ് ക്യാമ്പുകള്‍ തുടങ്ങിയത്. വിവിധ ക്യാമ്പുകളിലായി എണ്ണായിരത്തോളം പേരാണുള്ളത്. അതിനിടെ, ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ബെയ്‌ലി പാലത്തിന്റെ നിര്‍മാണം അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. ഇതോടെ, മുണ്ടക്കൈ കേന്ദ്രീകരിച്ചുള്ള രക്ഷാദൗത്യം കൂടുതല്‍ വേഗത്തിലാകും.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..