January 22, 2025
#india

ഭക്ഷണം കഴിച്ച് കിടന്നു ; ഒരു കുടുംബത്തിലെ നാല്‌പേര്‍ മരിച്ചു, ഒരാള്‍ ചികിത്സയില്‍

ബെംഗളൂരു: രാത്രിയില്‍ ഭക്ഷണം കഴിച്ചുറങ്ങിയ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു.  കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ കല്ലൂരില്‍ താമസിക്കുന്ന ഭീമണ്ണ ബഗ്ലി(60) ഭാര്യ ഏരമ്മ(50) മക്കളായ മല്ലേഷ(19) പാര്‍വതി(17) എന്നിവരാണ് മരിച്ചത്. ഇതേ കുടുംബത്തിലെ മറ്റൊരംഗമായ മല്ലമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്.

Also Read ; യുവാവിനെ മര്‍ദിച്ച് ജീവനോടെ കുഴിച്ചിട്ടു ; രക്ഷകരായി തെരുവുനായ്ക്കള്‍

ഇവര്‍ അബോധാവസ്ഥയിലാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. വ്യാഴാഴ്ച രാത്രി വീട്ടിലുണ്ടാക്കിയ ചപ്പാത്തിയും മട്ടനും സാലഡും കഴിച്ച് കിടന്നുറങ്ങിയ കുടുംബാങ്ങള്‍ക്ക് അര്‍ധരാത്രി ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാര്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷേ നാല് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല.

ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നതാണ് കൂട്ടമരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവം ആത്മഹത്യയാണോ എന്നതടക്കം പോലീസ് പരിശോധിച്ചുവരികയാണ്. വീട്ടില്‍നിന്നുള്ള ഭക്ഷണ സാമ്പിളുകള്‍ ഹൈദരാബാദിലെ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ലാബ് റിപ്പോര്‍ട്ടും ലഭിച്ചാലേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *