#Crime #india

യുവാവിനെ മര്‍ദിച്ച് ജീവനോടെ കുഴിച്ചിട്ടു ; രക്ഷകരായി തെരുവുനായ്ക്കള്‍

ആഗ്ര : വസ്തുവിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ജീവനോടെ കുഴിച്ചിട്ട യുവാവിന് രക്ഷകരായത് തെരുവുനായ്ക്കള്‍. ആഗ്ര സ്വദേശി രൂപ് കിഷോറിനെയാണ് നാലംഗ സംഘം ആക്രമിച്ചത്. സംഭവത്തില്‍ അങ്കിത്,ഗൗരവ്,ആകാശ്,കരണ്‍ എന്നീ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വസ്തുതര്‍ക്കത്തെ ചൊല്ലിയാണ് യുവാക്കള്‍ മര്‍ദിച്ചത്. മര്‍ദനത്തിന് പിന്നാലെ യുവാവ് മരിച്ചുപോയെന്ന് കരുതിയാണ് തന്നെ കുഴിച്ചിട്ടതെന്നും രൂപ് പറഞ്ഞു.

Also Read ; വയനാട്ടിലെ 13 വില്ലേജടക്കം കേരളത്തിലെ 9998.7 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖല: വിജ്ഞാപനമിറക്കി കേന്ദ്രസര്‍ക്കാര്‍

ആ സമയം അവിടെ എത്തിയ തെരുവുനായ്ക്കള്‍ മണ്ണ് മാന്തിതുരന്നതാണ് തനിക്ക് രക്ഷയായതെന്ന് രൂപ് വ്യക്തമാക്കി. കുഴിയില്‍ നിന്നും പുറത്ത് കടന്ന രൂപ് സമീപത്തെ നാട്ടുകാരോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. നാട്ടുകാരാണ് രൂപിനെ ആശുപത്രയിലെത്തിച്ചത്. നിലവില്‍ രൂപ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം നാലംഗ സംഘം വീട്ടില്‍ നിന്ന് ബലമായി പിടിച്ചുകൊണ്ട്‌പോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് രൂപിന്റെ അമ്മ പറഞ്ഞു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *