#news #Top Four

ദുരിതാശ്വാസ നിധിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖില്‍ മാരാര്‍ക്കെതിരെ പോലീസ് കേസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ ഫെയ്‌സ്ബുക്ക്് പോസ്റ്റ് ഇട്ടതിനാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് അഖില്‍ മാരാര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാനായി പണം കൊടുക്കാന്‍ താത്പര്യമില്ലെന്നായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്.

സമൂഹമാധ്യമങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ വ്യാജപ്രചാരണം നടത്തിയ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മുണ്ടക്കയം സ്വദേശികളായ സതീഷ് ബാബു, ജിഷ, മേലുകാവ് സ്വദേശി റിജില്‍ ചാക്കോ, കളമശേരി വിടാക്കുഴ എന്നിവര്‍ കോട്ടയത്തും കാണിച്ചാട്ട് വീട്ടില്‍ കെ എച്ച് ഷിജു കളമശ്ശേരിയിലുമാണ് അറസ്റ്റിലായത്.

Also Read; അര്‍ജുനായുള്ള തിരച്ചില്‍ ഇന്ന് വീണ്ടും പുനരാരംഭിക്കും

ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി നല്‍കരുതെന്ന രീതിയില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരണം നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകനും ബി.ജെ.പി. മീഡിയ വിഭാഗം മുന്‍ കോ -കണ്‍വീനറുമായ കുളനട ഞെട്ടൂര്‍ അവിട്ടം ഹൗസില്‍ ശ്രീജിത്ത് പന്തളത്തിനെതിരെയും കേസെടുത്തിരുന്നു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

‘ദുരന്തബാധിതരെ സഹായിക്കേണ്ടവര്‍ നേരിട്ട് സഹായം കൈമാറുകയോ സേവാഭാരതി ഉള്‍പ്പെടെയുള്ള സംഘടനകളെ സഹായം ഏല്‍പ്പിക്കുകയോ ചെയ്യണം, ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് പൈസ കൊടുക്കരുത് വ്യാപക അഴിമതി നടക്കുന്നു’- ഇത്തരത്തിലായിരുന്നു ഫെയ്‌സ്ബുക്കില്‍ ശ്രീജിത്ത് പോസ്റ്റ് ചെയ്തത്. ഇതോടെ പന്തളം പോലീസ് കേസെടുക്കുകയായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *