പോലീസിന് തിരിച്ചടി ; ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്‌കുമാറിനെതിരെയുള്ള കേസ് കോടതി റദ്ദാക്കി

തൃശ്ശൂര്‍ : ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റിനെ സ്ഥിരം കുറ്റവാളിയാക്കിയ കേസ് കോടതി റദ്ദാക്കി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ കെ അനീഷ് കുമാറിനെതിരെ സിആര്‍പിസി 107 വകുപ്പ് പ്രകാരം പോലീസ് എടുത്ത കേസാണ് തൃശൂര്‍ ആര്‍ഡിഒ കോടതി റദ്ദാക്കിയത്. തൃശൂര്‍ ഈസ്റ്റ് പോലീസ് ആണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് സ്ഥിരം കുറ്റവാളിയാക്കി റിപ്പോര്‍ട്ട് നല്‍കിയത്.
Also Read; ഒറ്റ രാത്രിയില്‍ 7 കടകളില്‍ മോഷണം ; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്
സമൂഹത്തില്‍ സമാധാന ജീവിതത്തിന് ഭീഷണിയായ സ്ഥിരം ക്രിമിനലുകള്‍ക്കെതിരെ ചുമത്തുന്ന വകുപ്പ് ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റിനെതിരെ ചുമത്തിയതിനെതിരെ വലിയ വിമര്‍ശനവും പ്രതിഷേധവും ജില്ലയിലുടനീളം ഉയര്‍ന്നിരുന്നു. കേസെടുത്തതിന് പിന്നാലെ ബിജെപി വലിയ പ്രതിഷേധം ഉയര്‍ത്തി. കോടതി നടപടിയില്‍ സന്തോഷമുണ്ടെന്നും നീതി നേടിയെടുക്കാന്‍ പോരാടിയ എല്ലാവരോടും നന്ദിയുണ്ടെന്നും അഡ്വ കെ.കെ അനീഷ്‌കുമാര്‍ പ്രതികരിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..