#Crime #Top News

കടം വാങ്ങിയ പണം തിരികെ ചോദിക്കുന്നവരുടെ സഹതാപം പിടിച്ചുപറ്റാന്‍ മകളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി യുവതി

ചെന്നൈ: കടം വാങ്ങിയ പണം തിരികെ ചോദിച്ച് വരുന്നവരുടെ സഹതാപം പിടിച്ചുപറ്റാനായി ഏഴുവയസ്സുള്ള മകളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി യുവതി. കള്ളക്കുറിച്ചി ശങ്കരാപുരം സ്വദേശി പ്രകാശിന്റെ ഭാര്യ സത്യ (30) ആണ് മകള്‍ തുഖാറയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ സത്യയ്ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്ത് പോലീസ് അറസ്റ്റുചെയ്തു.

Also Read; ദുരന്തമുണ്ടായ സ്ഥലത്ത് ഇന്ന് വിദഗ്ധ സംഘമെത്തും; ഇവിടം വാസയോഗ്യമാണോയെന്ന് പരിശോധിക്കും

രണ്ടാംക്ലാസില്‍ പഠിക്കുന്ന തുഖാറയെ കഴിഞ്ഞദിവസം കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കാണാതായത്. തുടര്‍ന്ന് അച്ഛന്‍ പ്രകാശ് ശങ്കരാപുരം പോലീസില്‍ പരാതി നല്‍കി. സി.സി.ടി.വി ദൃശ്യങ്ങളില്‍ സത്യയ്ക്കൊപ്പം മകള്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തിലൂടെ നടന്നുപോകുന്നതായി കണ്ടെത്തി. ഇതിനിടെയാണ് ഞായറാഴ്ച രാത്രിയോടെ കൃഷിയിടത്തിലെ കിണറ്റില്‍ തുഖാറയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടില്‍ പലരില്‍നിന്നുമായി കടം വാങ്ങിയ അഞ്ചുലക്ഷത്തിലേറെ രൂപ അവര്‍ തിരിച്ചുചോദിച്ചപ്പോള്‍ നല്‍കാനായിരുന്നില്ലെന്നും വീട്ടില്‍ ആരെങ്കിലും മരിച്ചാല്‍ സഹതാപം തോന്നി പണം തിരികെ ചോദിക്കില്ലെന്നും തോന്നിയാണ് മകളെ കിണറ്റില്‍ തള്ളിയിട്ടതെന്ന് സത്യ പോലീസിനു മൊഴിനല്‍കി.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

തന്നെ സംശയിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയാണ് സത്യ കുറ്റം സമ്മതിച്ചതെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവിന് സംശയം തോന്നാതിരിക്കാന്‍ പോലീസില്‍ പരാതി നല്‍കിയപ്പോഴും തിരച്ചില്‍ സമയത്തും സത്യയും കൂടെയുണ്ടായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *