#india #kerala #Movie #Top Four

മമ്മൂട്ടിയോ, റിഷഭ് ഷെട്ടിയോ? ദേശീയ ചലചിത്രപുരസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന്

എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. 2022 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത ചിത്രങ്ങളെയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചിരിക്കുന്നത്. മമ്മൂട്ടിയും കന്നഡ താരം റിഷഭ് ഷെട്ടിയുമാണ് മികച്ച നടനുള്ള പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച നന്‍പകല്‍നേരത്ത് മയക്കം, റോഷാക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലാണ് മമ്മൂട്ടി മത്സരിക്കുന്നത്. കാന്താര എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലാണ് റിഷഭ് ഷെട്ടി മത്സരിക്കുന്നത്. കേരളത്തിലടക്കം വലിയ വിജയം കൈവരിച്ച ചിത്രം സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയിലുള്ള ഐക്യരാഷ്ട്രസഭയുടെ ഓഫീസില്‍ പ്രദര്‍ശിപ്പിക്കാനുള്ള ബഹുമതിയും നേടിയിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *