ഇടുക്കിയില്‍ മുത്തശ്ശിയോടൊപ്പം കാണാതായ പിഞ്ചുകുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി

നെടുങ്കണ്ടം : ഇടുക്കി ഉടുമ്പന്‍ചോലയില്‍ നിന്നും മുത്തശ്ശിയോടൊപ്പം കാണാതായ പിഞ്ചു കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉടുമ്പന്‍ചോല പുത്തുപുരയ്ക്കല്‍ ചിഞ്ചു,സിജോ ദമ്പതികളുടെ രണ്ടുമാസം പ്രായമായ കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ജാന്‍സിയേയും കുഞ്ഞിനേയും കാണാതാകുന്നത്. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ വീടിന് സമീപമുള്ള തോട്ടുവക്കത്ത് കുഞ്ഞിനേയും മുത്തശ്ശിയേയും കണ്ടെത്തുകയായിരുന്നു.
Also Read ; എനിക്ക് ലഭിച്ച പുരസ്‌കാരത്തേക്കാള്‍ ബ്ലെസിയുടെ അധ്വാനത്തിന് അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ട് – പൃഥ്വിരാജ്
കുഞ്ഞിനെ ഉടന്‍ തന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം ജാന്‍സിയെ രാജാകാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കും പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. നിലവില്‍ ഇവരുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ ജാന്‍സിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകുവെന്ന് പോലീസ് അറിയിച്ചു.