ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ കൂടുതല്‍ ഭാഗങ്ങള്‍ വെട്ടിയതില്‍ വിവാദം

തിരുവനന്തപുരം: പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ കൂടുതല്‍ ഭാഗങ്ങള്‍ വെട്ടിയത് വിവാദമാകുന്നു. വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചതിനേക്കാള്‍ കൂടുതല്‍ ഭാഗങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കിയെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെയുള്ള പേജുകളാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്.
Also Read; അപകീര്‍ത്തിപരമായ പരാമര്‍ശം; സഹനടനെതിരെ അഞ്ചുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വടിവേലു
21 പാരഗ്രാഫുകള്‍ ഒഴിവാക്കാനാണ് വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ 129 പാരഗ്രാഫുകള്‍ സര്‍ക്കാര്‍ ഒഴിവാക്കി. അതിനാല്‍ വിവരാവകാശ കമ്മീഷന് വിരുദ്ധമായാണ് സര്‍ക്കാരിന്റെ വെട്ടിനീക്കല്‍ എന്ന ആരോപണമാണ് ഉയരുന്നത്. സുപ്രധാന വിവരങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെച്ചുവെന്ന ആരോപണവും ഉയരുന്നുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
വിവരാവകാശ നിയമ പ്രകാരം റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി അപേക്ഷകര്‍ക്ക് നല്‍കിയ അറിയിപ്പിലും ഈ ഭാഗം ഒഴിവാക്കുന്നത് വ്യക്തമാക്കിയിരുന്നില്ല. സ്വകാര്യതയെ മാനിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്ന് സര്‍ക്കാരിന്റെ വിശദീകരണം. സ്വകാര്യ വിവരങ്ങള്‍ ഒഴിവാക്കാനുള്ള വിവരവകാശ കമ്മീഷന്റെ നിര്‍ദ്ദേശം പരിഗണിച്ചാണ് കൂടുതല്‍ പാരഗ്രാഫുകള്‍ ഒഴിവാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍, വിവരാവകാശ കമ്മീഷന്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ച 96-ാം പാരഗ്രാഫ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.