#Movie #Top Four

മഞ്ജുവാര്യര്‍ക്ക് വക്കീല്‍ നോട്ടീസ്; അഞ്ചുകോടി നഷ്ടപരിഹാരം നല്‍കണം

മഞ്ജുവാര്യര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് നടി ശീതള്‍ തമ്പി. ഫൂട്ടേജ് സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്നും അപകടകരമായ രംഗം അഭിനയിപ്പിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് നടി ശീതള്‍ തമ്പി സിനിമയുടെ നിര്‍മാതാവ് കൂടിയായ മഞ്ജുവിന് നോട്ടീസയച്ചത്. മഞ്ജു വാര്യര്‍ക്കും നിര്‍മാണ കമ്പനി മൂവി ബക്കറ്റിലെ പാര്‍ട്ണറായ ബിനീഷ് ചന്ദ്രനുമെതിരെയാണ് അസി. ഡയറക്ടര്‍ കൂടിയായ ശീതള്‍ തമ്പി വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

Also Read; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ; ഉപ്പു തിന്നവര്‍ ആരായാലും വെള്ളം കുടിക്കും, കുറ്റക്കാര്‍ രക്ഷപ്പെടില്ല, സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല – മന്ത്രി വി ശിവന്‍കുട്ടി

ഫൂട്ടേജ് സിനിമയിലെ രംഗങ്ങളില്‍ ചിലത് ചിമ്മിനി വനമേഖലയിലായിരുന്നു ചിത്രീകരിച്ചത്. ചിത്രത്തിലെ സംഘട്ടന രംഗങ്ങളില്‍ അഭിനയിക്കുന്നതിനിടയില്‍ ശീതളിന് കാലിന് ഗുരുതര പരുക്കേറ്റിരുന്നു. പരിക്കേറ്റ ശീതളിന് കാര്യമായ രീതിയില്‍ ചികിത്സാ ചിലവ് ലഭിച്ചില്ലെന്നും അഞ്ചു കോടി നഷ്ടപരിഹാരം നല്‍കണമെന്നുമാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ ആംബുലന്‍സ് പോലും ഒരുക്കിയില്ലെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.

Join with metro post: https://chat.whatsapp.com/HjcUlifzcenEq2uVJiVTRN

പരിക്കുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയ നടത്തേണ്ടി വന്നു. ആശുപത്രിയില്‍ വലിയ രീതിയില്‍ പണം ചിലവായി. പക്ഷേ മൂവി ബക്കറ്റ് നിര്‍മാണ കമ്പനി പല ഘട്ടങ്ങളിലായി നല്‍കിയത് ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയാണെന്നും നോട്ടീസില്‍ പറയുന്നു. പരിക്കി പറ്റിയതിനാല്‍ നിലവില്‍ ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ്. ഇതിന് ഉചിതമായ നഷ്ടപരിഹാരം നല്‍കാതെ മൂവി ബക്കറ്റ് മൗനം തുടരുകയാണെന്നും നഷ്ടപരിഹാരം വേണമെന്നുമാണ് വക്കീല്‍ നോട്ടീസില്‍ ശീതള്‍ തമ്പി ആവശ്യപ്പെടുന്നത്.

Leave a comment

Your email address will not be published. Required fields are marked *