#india #Top Four

നരേന്ദ്രമോദി ട്രെയിന്‍ മാര്‍ഗം കീവിലെത്തി ; യുക്രൈന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി

കീവ്: പോളണ്ട് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈനിലെത്തി. 10 മണിക്കൂര്‍ തീവണ്ടിയാത്ര നടത്തിയാണ് പ്രധാനമന്ത്രി യുക്രൈന്റെ തലസ്ഥാനമായി കീവിലെത്തിയത്. യുക്രൈനിലെത്തിയ പ്രധാനമന്ത്രി പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തും.റഷ്യയും
യുക്രൈനും യുദ്ധം ആരംഭിച്ചതിന് ശേഷം എല്ലാ ലോക നേതാക്കളും പോളണ്ടിലറിങ്ങിയാണ് യുക്രൈനിലേക്കു പോകാറുള്ളത്.

Also Read ; മഞ്ജുവാര്യര്‍ക്ക് വക്കീല്‍ നോട്ടീസ്; അഞ്ചുകോടി നഷ്ടപരിഹാരം നല്‍കണം

കീവ് സ്റ്റേഷനിലെ സ്വീകരണത്തിന് ശേഷം പ്രധാനമന്ത്രി ഹോട്ടലിലേക്ക് പോയി. കീവില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയത് യുക്രൈനിലുള്ള ഇന്ത്യന്‍ സമൂഹമാണ്. 1991ല്‍ സോവിയറ്റ് യൂണിയനില്‍നിന്ന് യുക്രൈന്‍ സ്വതന്ത്രമായതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യം സന്ദര്‍ശിക്കുന്നത്. സെലെന്‍സ്‌കിയുടെ ക്ഷണപ്രകാരമാണ് മോദി യുക്രൈനില്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയത്.

യുക്രൈനുമായുള്ള യുദ്ധം തുടരുന്നതിനിടെ റഷ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിയതില്‍ സെലന്‍സ്‌കിയടക്കമുള്ള പശ്ചാത്ത്യ രാജ്യ നേതാക്കള്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.യുക്രൈനിലും പശ്ചിമേഷ്യയിലും നടക്കുന്ന സംഘര്‍ഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം കടുത്ത ആശങ്കയറിയിച്ചിരുന്നു. ഒരു പ്രശ്നവും യുദ്ധഭൂമിയില്‍ പരിഹരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

സമാധാനവും സുസ്ഥിതിയും പുനഃസ്ഥാപിക്കാനുള്ള സംവാദത്തെയും നയതന്ത്രത്തെയും ഇന്ത്യ പിന്തുണയ്ക്കുന്നു. ഇതിനായി സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യയും സുഹൃദ്രാജ്യങ്ങളും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌കിനൊപ്പം വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മോദിയുടെ ഈ പ്രസ്താവന. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്കുയര്‍ത്താനുള്ള വഴികള്‍ രണ്ടുപേരും ചര്‍ച്ചചെയ്തിരുന്നു.

Leave a comment

Your email address will not be published. Required fields are marked *