വയനാട്ടിലെ ദുരിത ബാധിതരില്‍ ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍

കല്‍പ്പറ്റ: വയനാട്ടിലെ ദുരിത ബാധിതരില്‍ ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. ഇന്ന് നടന്ന തൊഴില്‍ മേളയില്‍ അപേക്ഷ നല്‍കിയ 67 പേര്‍ക്കും തൊഴില്‍ ഉറപ്പാക്കും. ക്യാമ്പുകളില്‍ നിന്നും മാറ്റിയ ആളുകള്‍ക്കൊപ്പം സര്‍ക്കാറുണ്ട്. രണ്ടു ദിവസം കൊണ്ട് ക്യാമ്പ് അവസാനിപ്പിക്കാം. 16 കുടുംബം മാത്രമാണ് ഇനി ക്യാമ്പില്‍ നിന്നും മാറാനുളളത്. എല്ലാവര്‍ക്കും മതിയായ താമസ സൗകര്യം ഒരുക്കിയ ശേഷം മാത്രമേ ക്യാമ്പ് അവസാനിപ്പിക്കുവെന്നും മന്ത്രി രാജന്‍ വ്യക്തമാക്കി.
അതേസമയം, ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസം ചര്‍ച്ച ചെയ്യാന്‍ വയനാട്ടില്‍ ആലോചനായോഗം ചേര്‍ന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ദുരിതബാധിതരും ജനപ്രതിനിധികളും പങ്കെടുത്തു. വായ്പകളും താല്‍ക്കാലിക പുനരധിവാസത്തിലെ പ്രശ്‌നങ്ങളും ഉള്‍പ്പെടെ യോഗത്തില്‍ ദുരിതബാധിതര്‍ ഉന്നയിച്ചു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..