#Movie #Top Four

അപകീര്‍ത്തിപരമായ പരാമര്‍ശം; സഹനടനെതിരെ അഞ്ചുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വടിവേലു

ചെന്നൈ: സഹനടനെതിരെ അഞ്ചുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തമിഴ് ഹാസ്യതാരം വടിവേലു. സഹനടന്‍ സിങ്കമുത്തുവിനെതിരെയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. യൂട്യൂബ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സിങ്കമുത്തു ഉന്നയിച്ച ആരോപണങ്ങള്‍ തനിക്ക് അപകീര്‍ത്തികരമാണെന്നു കാണിച്ചാണ് വടിവേലുവിന്റെ ഹര്‍ജി.

Also Read ; മാസപ്പടി വിവാദം ; എട്ട് സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് അയച്ച് എസ്എഫ്‌ഐഒ

ഒട്ടേറെ സിനിമകളില്‍ ഹാസ്യജോഡികളായി ഒരുമിച്ചഭിനയിച്ചവരാണ് വടിവേലുവും സിങ്കമുത്തുവും. എന്നാല്‍ ചില അഭിപ്രായഭിന്നതകള്‍ കാരണം 2015-നുശേഷം ഇവര്‍ ഒരുമിച്ച് അഭിനയിച്ചിട്ടില്ല. ഈ വര്‍ഷമാദ്യം ചില യൂട്യൂബ് ചാനലുകള്‍ക്കു നല്‍കിയ അഭിമുഖങ്ങളില്‍ സിങ്കമുത്തു തനിക്കെതിരേ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് വടിവേലു പറയുന്നത്.

ഇതിന്റെ പശ്ചാത്തലത്തില്‍ യൂട്യൂബ് ചാനലുകള്‍ക്കും സിങ്കമുത്തുവിനുമെതിരെ വക്കീല്‍നോട്ടീസ് അയച്ചപ്പോള്‍ ചാനലുകള്‍ മാപ്പുപറഞ്ഞു. എന്നാല്‍, തനിക്ക് ഇത്തരം അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ട് എന്ന നിലപാടാണ് സിങ്കമുത്തു സ്വീകരിച്ചത്. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതിയില്‍ അപകീര്‍ത്തിക്കേസ് നല്‍കിയതെന്ന് വടിവേലു പറഞ്ഞു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ഇതിനകം 300-ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള തനിക്ക് തമിഴ്നാട്ടിലും പുറത്തും ആരാധകരുണ്ടെന്നും സാമൂഹികമാധ്യമങ്ങളിലെ ജനപ്രിയ മീമുകളില്‍ ഉപയോഗിക്കപ്പെടുന്നത് തന്റെ ചിത്രമാണെന്നും വടിവേലു ഹര്‍ജിയില്‍ പറയുന്നു.സിങ്കമുത്തുവിന്റെ പരാമര്‍ശങ്ങള്‍ വ്യക്തിപരമായും കലാരംഗത്തും സത്പേരിന് കളങ്കമുണ്ടാക്കിയതുകൊണ്ടാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍നിന്ന് സിങ്കമുത്തുവിനെ വിലക്കണമെന്ന ആവശ്യവും ഹര്‍ജിയിലുണ്ട്. ഹര്‍ജി സ്വീകരിച്ച ജസ്റ്റിസ് ആര്‍.എം.ടി. ടീക്കാ രാമന്‍ സിങ്കമുത്തുവിന് നോട്ടീസയച്ചു.

 

Leave a comment

Your email address will not be published. Required fields are marked *