#kerala #Top Four

നടിയുടെ ആരോപണത്തില്‍ സിദ്ദിഖിനെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: യുവനടിയുടെ ലൈംഗികാരോപണ പരാതിയില്‍ നടന്‍ സിദ്ദിഖിനെതിരെ കേസെടുത്തു. മ്യൂസിയം പോലീസാണ് കേസെടുത്തത്. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. കേസ് ഉടന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കഴിഞ്ഞ ദിവസമാണ് സിദ്ദിഖിനെതിരെ നടി പരാതി നല്‍കിയത്. ഇതിന് പിന്നാലെ സിദ്ദിഖ് എഎംഎംഎയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു.

Also Read ; താരസംഘടനയിലെ കൂട്ടരാജിയില്‍ ഭിന്നത ; രാജിവെച്ചിട്ടില്ലെന്ന് സരയു, വ്യക്തിപരമായി രാജിയോട് താല്‍പര്യമില്ലെന്ന് അനന്യ

അതേസമയം നടിയുടെ ആരോപണത്തിന് പിന്നാലെ നടിക്കെതിരെ സിദ്ദിഖും പരാതി നല്‍കിയിട്ടുണ്ട്. യുവതിയുടെ ആരോപണത്തിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ട്. ഇത് അന്വേഷിക്കണമെന്നാണ് സിദ്ദിഖ് പരാതില്‍ ആവശ്യപ്പെടുന്നത്. ഡിജിപിക്കാണ് സിദ്ദിഖ് പരാതി നല്‍കിയത്. വ്യത്യസ്ത സമയങ്ങളിലാണ് രേവതി സമ്പത്ത് ആരോപണം ഉന്നയിക്കുന്നത്. ബലാത്സംഗ ആരോപണം ഉന്നയിച്ചത് ഇപ്പോള്‍ മാത്രമാണ്. ആരോപണള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താത്പര്യമാണെന്നും പരാതിയില്‍ സിദ്ദിഖ് ആരോപിച്ചിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *