നടിയുടെ പീഡന പരാതി ; ഇടവേള ബാബു, മണിയന്‍ പിള്ള രാജു എന്നിവര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ കൂടുതല്‍ താരങ്ങള്‍ക്കെതിരെ കേസെടുത്ത് പോലീസ്. നടന്മാരായ ഇടവേള ബാബു, മണിയന്‍ പിള്ള രാജു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ആലുവ സ്വദേശിയായ നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.ഇടവേള ബാബുവിനെതിരെ എറണാകുളം നോര്‍ത്ത് പോലീസും മണിയന്‍പിള്ള രാജുവിനെതിരെ ഫോര്‍ട്ട് കൊച്ചി പോലീസുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നോബിളിനെതിരെ പാലാരിവട്ടം പോലീസും കേസ് രജിസ്റ്റര്‍ ചെയ്തു.
Also Read ; ലൈംഗികാതിക്രമ പരാതി ; നടന്‍ മുകേഷിനെതിരെ കേസെടുത്ത് പോലീസ്
താരസംഘടനയായ എഎംഎംഎയില്‍ അംഗത്വം നല്‍കാം എന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് മുന്‍ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിനെതിരായ പരാതി. 376 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു പരാതിക്കാരിയായ നടിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഡിഐജി അജിത ബീഗവും, ജി പൂങ്കുഴലിയുമടക്കമുള്ളവരുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്.
ഇതിന് പുറനെ നടന്മാരായ മുകേഷ്, ജയസൂര്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിച്ചു, ലോയേഴ്സ് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെയും നടി ആരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ മുകേഷിനെതിരെയും ജയസൂര്യക്കെതിരെയും ചന്ദ്രശേഖറിനെതിരെയും കേസെടുത്തിട്ടുണ്ട്. മുകേഷിനെതിരെ മരട് പോലീസും ജയസൂര്യക്കെതിരെ കന്റോണ്‍മെന്റ് പൊലീസുമാണ് കേസെടുത്തിരിക്കുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..