#india #Top Four

ആന്ധ്രാപ്രദേശിലെ എന്‍ജിനീയറിങ് കോളേജില്‍ വനിതാ ഹോസ്റ്റല്‍ ശുചിമുറിയില്‍ ഒളിക്യാമറ ; വിദ്യാര്‍ത്ഥി അറസ്റ്റില്‍

അമരാവതി: ആന്ധ്രാപ്രദേശിലെ കൃഷ്ണന്‍ ജില്ലയിലെ എസ്ആര്‍ ഗുഡ്‌ലവല്ലെരു എഞ്ചിനീയറിങ് കോളേജിലെ വനിതാ ഹോസ്റ്റല്‍ ശുചിമുറിയില്‍ ഒളിക്യാമറ. സംഭവത്തില്‍ കോളേജിലെ അവസാന വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിയായ വിജയ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ വിജയ് കുമാറിന്റെ ലാപ്‌ടോപും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Also Read ; ചെന്നായകളുടെ ആക്രമണം ; ഉത്തര്‍പ്രദേശില്‍ ജീവന്‍ നഷ്ടമായത് എട്ട്‌പേര്‍ക്ക്

ഇത്തരത്തില്‍ ശുചിമുറിയില്‍ ഒളിപ്പിച്ച ക്യാമറയിലൂടെ റെക്കോര്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളുടെ വീഡിയോകള്‍ പണം വാങ്ങി യുവാവ് കൈമാറ്റം ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശുചിമുറിയില്‍ നിന്നുമുള്ള ഏകദേശം 300 ഫോട്ടോകളും വീഡിയോകളും പ്രചരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ഈ വീഡിയോകള്‍ വിജയിയില്‍ നിന്ന് ചില വിദ്യാര്‍ത്ഥികള്‍ വാങ്ങിയിട്ടുമുണ്ട്.ഇതിന് പിന്നില്‍ കൂടുതല്‍ പേരുണ്ടോയെന്നുള്ള അന്വേഷണം നടക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ശുചിമുറിയില്‍ നിന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് ഒളിക്യാമറ ലഭിക്കുന്നത്. സംഭവത്തില്‍ വ്യാഴാഴ്ച രാത്രി എഴ് മണിക്ക് ക്യാമ്പസില്‍ തുടങ്ങിയ പ്രതിഷേധം ഇന്ന് രാവിലെ വരെ തുടര്‍ന്നു. ശുചിമുറി ഉപയോഗിക്കുന്നതിലുള്ള ആശങ്കയും ഭയവും പ്രകടിപ്പിച്ചായിരുന്നു പ്രതിഷേധം.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

 

Leave a comment

Your email address will not be published. Required fields are marked *