വിജയ്‌യുടെ പാര്‍ട്ടിയുടെ ആദ്യ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയേയും പിണറായി വിജയനേയും പങ്കെടുപ്പിക്കാന്‍ നീക്കം
ചെന്നൈ : വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തില്‍ കോണ്‍നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിക്കാനുള്ള ശ്രമം നടക്കുന്നതായി സൂചന.കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവുമായി നടന്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.അതോടൊപ്പം മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, രേവന്ത് റെഡ്ഡി, ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ എന്നിവരെയും പങ്കെടുപ്പിക്കാന്‍ നീക്കമുണ്ട്.
2009ല്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ, വിജയ് കോണ്‍ഗ്രസില്‍ ചേരുമെന്ന പ്രചാരണം സജീവമായിരുന്നു. ആരാധകരുടെ പിന്തുണയുടെ കരുത്തില്‍ പാര്‍ട്ടി തുടങ്ങാന്‍ രാഹുല്‍ ഉപദേശിച്ചെന്നും പറയപ്പെടുന്നു. എന്നാല്‍, രാഹുല്‍ വിജയ്‌ക്കൊപ്പം വേദി പങ്കിട്ടാല്‍ ഡിഎംകെകോണ്‍ഗ്രസ് സഖ്യത്തില്‍ ഉലച്ചിലുണ്ടാകാം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..