‘സ്വര്‍ണക്കടത്ത് കാരിയര്‍മാരായ സ്ത്രീകളെ പോലീസ് ഉദ്യോഗസ്ഥര്‍ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കി’ : പി വി അന്‍വര്‍

മലപ്പുറം : സ്വര്‍ണക്കടത്ത് കാരിയര്‍മാരായ സ്ത്രീകളെ പോലീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കിയെന്ന ഗുരുതര ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ രംഗത്ത്. ഇത്തരത്തില്‍ പീഡനത്തിനിരയായ ഒട്ടേറെ സ്ത്രീകളുണ്ട്. ഇവരെല്ലാം പരാതി പറയാതിരിക്കുന്നത് പേടിച്ചിട്ടാണെന്നും അന്‍വര്‍ പറഞ്ഞു. ലൈംഗിക വൈകൃതത്തിനുവരെ ഇവരെ ഉപയോഗിച്ച സംഭവങ്ങളുണ്ട്. അതേസമയം ഇത്തരം പീഡന പരാതികള്‍ തുറന്നു പറയാന്‍ തയാറാകുന്നവര്‍ക്കു സര്‍ക്കാരും പാര്‍ട്ടിയും പൊതുസമൂഹവും എല്ലാ പിന്തുണയും നല്‍കുമെന്നു അന്‍വര്‍ പറഞ്ഞു.
Also Read ; ബസില്‍ പാട്ട് ഇട്ടതുമായി ബന്ധപ്പെട്ട തര്‍ക്കം ; നെടുമങ്ങാട് വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷം
എഡിജിപി എംആര്‍ അജിത് കുമാര്‍ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ഗുരുതര ആരോപണങ്ങളില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുപ്പ് നീണ്ടത് ഒമ്പതര മണിക്കൂര്‍ ശനിയാഴ്ച രാവിലെ 11ന് തുടങ്ങിയ മൊഴിയെടുപ്പ് രാത്രി 9 മണിവരെയാണ് നീണ്ടുനിന്നത്. മലപ്പുറത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണു തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസിനു മുന്‍പാകെ അന്‍വര്‍ മൊഴി നല്‍കിയത്.
മുഖ്യമന്ത്രിക്ക് എഴുതി നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട തെളിവുകളും പോലീസിന് കൈമാറിയെന്നു മൊഴിയെടുപ്പിനു ശേഷം അന്‍വര്‍ പറഞ്ഞു. പി.ശശിക്കെതിരായ തെളിവുകള്‍ നല്‍കിയോ എന്ന ചോദ്യത്തിന്, ശശിക്കെതിരെയുള്ള തെളിവുകള്‍ പോലീസിനല്ല, മറിച്ച് പാര്‍ട്ടിക്കാണു നല്‍കേണ്ടതെന്നായിരുന്നു അന്‍വറിന്റെ മറുപടി. താന്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
സ്വര്‍ണക്കടത്തിനു തെളിവായി, സുജിത് ദാസ് എസ്പിയായിരുന്ന കാലത്ത് കരിപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിവരങ്ങള്‍ കൈമാറി. 78 കിലോഗ്രാം സ്വര്‍ണം പിടിച്ചതിനു ശേഷം കോടതിയില്‍ 147 ഗ്രാം സ്വര്‍ണം മാത്രം ഹാജരാക്കിയതിന്റെ തെളിവാണിതെന്ന് അന്‍വര്‍ അവകാശപ്പെട്ടു.
കോട്ടയ്ക്കല്‍ പൊലീസ് സ്റ്റേഷന്‍ നിര്‍മാണത്തില്‍ ക്രമക്കേട് കാണിച്ചുവെന്നതുള്‍പ്പെടെ മുന്‍ എസ്പി എസ്.സുജിത് ദാസിനെതിരെ പുതിയ ആരോപണങ്ങളും മൊഴിയെടുപ്പിനു ശേഷം അന്‍വര്‍ മാധ്യമങ്ങളോട് ഉന്നയിച്ചു. ഒന്നാം ഘട്ടമാണു പൂര്‍ത്തിയായതെന്നും രണ്ടാംഘട്ട മൊഴിയെടുപ്പില്‍ കൂടുതല്‍ തെളിവുകള്‍ കൈമാറുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.