September 19, 2024
#kerala #Top Four

വാനും ബസും കൂട്ടിയിടിച്ച് അപകടം; ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരന്‍ ജെന്‍സന് ഗുരുതര പരിക്ക്

കല്‍പ്പറ്റ: ഓംനി വാനും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപടകം. വയനാട് വെള്ളാരംകുന്നിലാണ് സംഭവമുണ്ടായത്. അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. വയനാട് ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരന്‍ ജെന്‍സണും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകുന്നേരമാണ് വാനും കോഴിക്കോട് കല്‍പ്പറ്റ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസും കൂട്ടിയിടിച്ചത്.

Also Read ; തനിക്കെതിരായ പീഡന പരാതി ചതി, പിന്നില്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരെന്ന് സംശയിക്കുന്നു ; പരാതി നല്‍കി നിവിന്‍ പോളി

ശ്രുതിയും ജെന്‍സണും സഞ്ചരിച്ച വാന്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇതില്‍ ജെന്‍സന്റെ അവസ്ഥ ഗുരുതരമാണ്. നിലവില്‍ മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലാണ് ജെന്‍സണ്‍ ഉള്ളത്. തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലാണ് യുവാവുള്ളത്. ജെന്‍സണായിരുന്നു വാഹനമോടിച്ചത്.

മുണ്ടക്കെയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍ പൊട്ടലില്‍ കുടുംബത്തിലെ ഒമ്പത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് ജോലിസ്ഥലത്തായതിനാല്‍ ശ്രുതി മാത്രം ജീവനോടെ രക്ഷപ്പെട്ടു. ദുരന്തത്തിന് ഒരു മാസം മുമ്പായിരുന്നു ജെന്‍സണും ശ്രുതിയും തമ്മിലുള്ള വിവാഹനിശ്ചയം. അതേ ദിവസം തന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും. എന്നാല്‍ ഒരു മാസത്തിനുശേഷം എല്ലാ സന്തോഷങ്ങളും തൂത്തുവാരിയാണ് ഉരുള്‍പ്പൊട്ടല്‍ ശ്രുതിയുടെ ജീവിതത്തില്‍ ദുരന്തം വിതച്ചത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *