യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു, യുവതിയെ തട്ടിക്കൊണ്ടുപോയി; പ്രതി പിടിയില്‍
കുട്ടനാട്: യുവാവിനെ വീട്ടില്‍ കയറി വെട്ടിയശേഷം യുവതിയെ തട്ടിക്കൊണ്ടുപോയയാളെ പോലീസ് പിടികൂടി. ആലപ്പുഴ ആര്യാട് നോര്‍ത്ത് കോളനിയില്‍ കുക്കു എന്ന സുബിനാണ് തമിഴ്‌നാട്ടില്‍ നിന്ന് പിടിയിലായത്. രാമങ്കേരി പോലീസാണ് ഇയാള്‍ തിരുപ്പൂരിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാള്‍ തട്ടിക്കൊണ്ടുപോയ യുവതിയെയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സുബിന്‍ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയെന്നും മര്‍ദിച്ചുവെന്നും ഇവര്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
Also Read ; അന്ന സെബാസ്റ്റ്യന്റെ മരണം ; ഇവൈ കമ്പനിയെ പ്രതിരോധത്തിലാക്കി ജീവനക്കാരിയുടെ ഇമെയില്‍
ക്രിമിനല്‍ പശ്ചാത്തലമുള്ള സുബിന്‍, കുറ്റം ചെയ്തശേഷം തമിഴ്‌നാട്ടിലേക്കു മുങ്ങുന്നത് പതിവാണ്.ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും ചോദ്യം ചെയ്തതിലൂടെ ഇയാളുടെ ഒളിസങ്കേതം കണ്ടെത്തിയ പോലീസ് സാഹസികമായാണ് പ്രതിയെ പിടികൂടിയത്.ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. മുന്‍പ് സുബിനൊപ്പമാണ് യുവതി കഴിഞ്ഞത്. ഇയാള്‍ മര്‍ദിച്ചെന്നുകാട്ടി നെടുമുടി സ്റ്റേഷനില്‍ യുവതിനല്‍കിയ പരാതിയുണ്ട്. മര്‍ദനം സഹിക്കാതെ നെടുമുടിയിലെ ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു. പിന്നീട്, രാമങ്കരി വേഴപ്രയിലെ വീട്ടിലേക്കും മാറി.അവിടെയടുത്തുള്ള ബൈജുവുമായി അടുപ്പത്തിലായ യുവതി, കുറച്ചു ദിവസമായി അയാള്‍ക്കൊപ്പമായിരുന്നു. ഇതറിഞ്ഞ സുബിന്‍ ചൊവ്വാഴ്ച രാത്രി ബൈജുവിന്റെ വീട്ടിലെത്തി ആക്രമണം നടത്തി യുവതിയെയും കൊണ്ട് പോകുകയായിരുന്നു.
രാമങ്കരി സ്റ്റേഷനില്‍നിന്നുള്ള സംഘമാണ് സുബിനെയും യുവതിയെയും കണ്ടെത്തിയത്. ഇവരെ നാട്ടിലെത്തിച്ചു. പ്രതിയെ റിമാന്‍ഡ് ചെയ്തു.അമ്പലപ്പുഴ ഡിവൈ.എസ്.പി. കെ.എന്‍. രാജേഷിന്റെയും രാമങ്കരി സി.ഐ. ജയകുമാറിന്റെയും നേതൃത്വത്തില്‍ എസ്.ഐ.മാരായ മുരുകന്‍, രാജേഷ്, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ. ഡി. സുനില്‍കുമാര്‍, സി.പി.ഒ. മാരായ വിനില്‍, ജോസഫ് ജോയ്, മനു എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..