പി വി അന്‍വറിന്റെ ആരോപണങ്ങള്‍ നിയമസഭയില്‍ ആയുധമാക്കാന്‍ പ്രതിപക്ഷം
തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ആഭ്യന്തര വകുപ്പിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ രാഷ്ട്രീയത്തില്‍ വലിയ ചലനം സൃഷ്ടിച്ച സാഹചര്യത്തില്‍ ഈ വിഷയം ആയുധമാക്കാന്‍ പ്രതിപക്ഷം. നിയമസഭയില്‍ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തന്നെ ഉയര്‍ത്തിപ്പിടിച്ച് ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. അന്‍വറിന്റെ ആരോപണങ്ങളെല്ലാം മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിനെതിരെയായതിനാല്‍ മുഖ്യമന്ത്രിയെ തന്നെയായിരിക്കും പ്രതിപക്ഷം ലക്ഷ്യമിടുന്നത്.
Also Read; അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു
ഒക്ടോബര്‍ നാലിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഇത്തവണ പത്ത് ദിവസമാണ് സഭ കൂടുക. തൃശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്റെ കൂടിക്കാഴ്ച, അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ ഉള്‍പ്പെടെ ഉന്നയിക്കുമെന്നതിനാല്‍ സഭ പ്രക്ഷുപ്തമാകാനാണ് സാധ്യത. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാന്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അനുകൂലമെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 











































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































