‘ഭാര്യയെപോലെ തന്നോടൊപ്പം ജീവിക്കണം’; അമ്മയെ ബലാത്സംഗം ചെയ്ത് മകന്‍, ജീവപര്യന്തം ശിക്ഷവിധിച്ച് കോടതി
ലഖ്‌നൗ: അമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ മകന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. കേസില്‍ പ്രതിയായ ആബിദിനെയാണ് കോടതി ശിക്ഷിച്ചത്. 51000 രൂപ പിഴയും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
Also Read ; നടിയുടെ പീഡന പരാതി; ഇടവേള ബാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു
പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയ് ശര്‍മ പറയുന്നതനുസരിച്ച്, കഴിഞ്ഞവര്‍ഷം ജനുവരി 16-നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വളര്‍ത്തുമൃഗങ്ങള്‍ക്ക് തീറ്റ ശേഖരിക്കാനായി 60-കാരിയായ സ്ത്രീയും പ്രതിയായ മകനും അടുത്തുള്ള ഫാമിലേക്ക് പോയിരുന്നു. ഇവിടെവെച്ച് പ്രതി അമ്മയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.
തുടര്‍ന്ന് ഭാര്യയെപോലെ തന്നോടൊപ്പം ജീവിക്കാനും പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ സംഭവവിവരം സ്ത്രീ അയല്‍വാസികളോട് പറഞ്ഞു. തുടര്‍ന്ന് അയല്‍വാസികള്‍ ഈ വിവരം സ്ത്രീയുടെ ഇളയമകനെ അറിയിക്കുകയായിരുന്നു. ഇതിനുപിന്നാലെ 2023 ജനുവരി 22-ന് പ്രതിയായ ആബിദിനെ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. ഒരു വര്‍ഷം നീണ്ട വാദത്തിനൊടുവിലാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..