‘മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തരുത്’; തിരുപ്പതി ലഡു വിവാദത്തില്‍ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി: തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡു സര്‍ക്കാരിന് നേരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലാതെ എന്തിനാണ് മാധ്യങ്ങളെ കണ്ടതെന്ന് സുപ്രീം കോടതി ആരാഞ്ഞു.
Also Read ; സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി; പ്രതികരിച്ച് മന്ത്രി ആര്‍ ബിന്ദുവും കെ കെ ശൈലജയും
ദൈവത്തെ രാഷ്ട്രീയത്തില്‍നിന്ന് മാറ്റിനിര്‍ത്തണമെന്നും മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്താന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി.ആര്‍. ഗവായ്, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് കേസ് പരിഗണിച്ചത്.എഫ്.ഐ.ആര്‍. രേഖപ്പെടുത്തി പ്രത്യേകാന്വേഷണ സംഘത്തെ കേസ് ഏല്‍പ്പിക്കുന്നതിന് മുമ്പുതന്നെ ചന്ദ്രബാബു നായിഡു പ്രസ്താവന നടത്തിയതും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സെപ്റ്റംബര്‍ 18-നാണ് മുഖ്യമന്ത്രി ആരോപണം ഉന്നയിക്കുന്നത്. സെപ്റ്റംബര്‍ 25-ന് എഫ്.ഐ.ആര്‍. രേഖപ്പെടുത്തി. സെപ്റ്റംബര്‍ 26-ന് പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചുവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഉന്നത ഭരണതലത്തിലിരിക്കുന്നവര്‍ ഇത്തരത്തില്‍ പൊതുയിടത്തില്‍ പരാമര്‍ശം നടത്തുന്നതിലൂടെ കോടിക്കണക്കിന് ജനങ്ങളുടെ മതവികാരത്തെയാണ് ബാധിക്കുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോത്തഗിയാണ് ആന്ധ്രപ്രദേശ് സര്‍ക്കാരിനുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..