#Crime #Top Four

സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍: ജമ്മുകശ്മീരില്‍ രണ്ട് ഭീകരരെ വധിച്ചു

കുപ് വാര: ജമ്മു കശ്മീരിലെ കുപ് വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ച് സുരക്ഷാ സേന. ഓപ്പറേഷന്‍ ഗുഗല്‍ധാര്‍ എന്ന പേരില്‍ ഇന്നലെ മുതല്‍ നടത്തുന്ന തിരച്ചിലിന് പിന്നാലെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. രണ്ട് ഭീകരരെ വധിച്ച കാര്യം ശനിയാഴ്ച രാവിലെയോടെ സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

Also Read; കെ സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ഉള്‍പ്പെട്ട ആറ് പേരും കുറ്റ വിമുക്തര്‍

കുപ് വാരയിലെ ഗുഗല്‍ധറില്‍ ഭീകരര്‍ നുഴഞ്ഞുകയറിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യത്തിന്റെയും ജമ്മു കശ്മീര്‍ പോലീസിന്റെയും സംയുക്ത സംഘം തിരച്ചില്‍ നടത്തിയത്. സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തെന്നാണ് വിവരം. മേഖലയില്‍ ജമ്മു കശ്മീര്‍ പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം പരിശോധന തുടരുകയാണ്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *