January 22, 2025
#kerala #Top Four

പ്രതിഷേധ മാര്‍ച്ച് യുദ്ധക്കളമായി; മുഖ്യമന്ത്രിയുടെ രാജിക്കായി തെരുവിലിറങ്ങി പ്രവര്‍ത്തകര്‍, രാഹുലും ഫിറോസും അറസ്റ്റില്‍

തിരുവനന്തപുരം: നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജനസംഘടനകള്‍ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.ബാരികേട് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് മാര്‍ച്ച് തടഞ്ഞ പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പ്രവര്‍ത്തകരെ തുരത്താന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രതിഷേധം കടുത്തതോടെ പോലീസ് ലാത്തി വീശി. പ്രതിഷേധത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെയും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെയും അറസ്റ്റ് ചെയ്ത് നീക്കി. ബാരിക്കേഡ് മറികടന്ന് പ്രതിഷേധിച്ചപ്പോഴാണ് അറസ്റ്റ് ചെയ്ത നീക്കിയത്.

Also Read ; തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശവും പോലീസിന്റെ ക്രിമിനല്‍വല്‍ക്കരണവും അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷ യുവജനസംഘടനകള്‍ നിയമസഭയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. പി കെ ഫിറോസ്, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവരാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. പിണറായി വിജയനെ കാവി ഭൂതമെന്ന് പി കെ ഫിറോസ് വിമര്‍ശിച്ചു. പിണറായിയുടെ താമരയും വാടുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പ്രതിഷേധം കടുത്തതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് രണ്ട് റൗണ്ട് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *