നിയമസഭാ മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷ അരിതാ ബാബുവിന്റെ സ്വര്‍ണം മോഷ്ണം പോയി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രതിപക്ഷ യുവജന സംഘടനകള്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷ അരിതാ ബാബുവിന്റെ സ്വര്‍ണം മോഷണം പോയി.പ്രതിഷേധത്തിനിടെ ജലപീരങ്കിയേറ്റ അരിതയെ സിടി സ്‌കാന്‍ ചെയ്യാന്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഈ സമയത്ത് ഊരിയ കമ്മലും മാലയും ആണ് കാണാതായത്. സഹപ്രവര്‍ത്തകയുടെ ബാഗില്‍ ആയിരുന്നു ഒന്നരപവനോളം വരുന്ന സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഇതാണ് കാണാതായത്. സ്വര്‍ണം നഷ്ടമായതില്‍ കന്റോന്‍ന്മെന്റ് പോലീസില്‍ പരാതി നല്‍കി.
ഇന്നലെ നടന്ന മാര്‍ച്ചില്‍ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. ബാരിക്കേഡ് പ്രതിഷേധക്കാര്‍ തകര്‍ത്തതോടെ പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കിയും രണ്ട് റൗഡ് കണ്ണീര്‍ വാതകവും പ്രയോഗിച്ചു.മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം, പോലീസിന്റെ ക്രമിനല്‍ വല്‍ക്കരണം ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷ യുവജനസംഘടനകള്‍ നിയമസഭ മാര്‍ച്ച് സംഘടിപ്പിച്ചത്. പി കെ ഫിറോസ്, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവരാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..




Malayalam 

































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































