October 16, 2025
#news #Top Four

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവം; സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം ഇതുവരെ തുടങ്ങിയില്ല

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ അന്വേഷണം തുടങ്ങിയില്ല. മന്ത്രിസഭാ തീരുമാനപ്രകാരമുള്ള ഉത്തരവ് ഈ മാസം 5ന് പുറത്തിറങ്ങിയെങ്കിലും പ്രത്യേക സംഘത്തെ ഇതുവരെ തീരുമാനിച്ചിട്ടില്ല. അന്വേഷണ സംഘത്തിലുള്ളവരെ തീരുമാനിക്കുന്നതില്‍ ആശയക്കുഴപ്പമുണ്ടെന്നാണ് ലഭ്യമാകുന്ന സൂചന. സര്‍ക്കാര്‍ തന്നെ ചില ഉദ്യോഗസ്ഥരെ നിര്‍ദ്ദേശിച്ചതായും വിവരമുണ്ട്. പൂരം അട്ടിമറിയില്‍ കേസെടുത്ത് അന്വേഷിക്കുന്നതിലും ആശയക്കുഴപ്പം തുടരുകയാണ്.

Also Read; തൃശൂര്‍ കൊടുങ്ങല്ലൂര്‍ ദേശീയ പാതയില്‍ കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

പൂരം കലക്കലില്‍ തൃതല അന്വേഷണത്തിനായിരുന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നത്. എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഡിജിപി അന്വേഷിക്കും. പൂരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന ക്രൈംബ്രാഞ്ച് മേധാവി അന്വേഷിക്കും. മറ്റ് വകുപ്പുകളുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്നത് ഇന്റലിജന്‍സ് എഡിജിപി അന്വേഷിക്കും എന്നിങ്ങനെയായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. മന്ത്രിസഭാ തീരുമാന പ്രകാരം ആഭ്യന്തര സെക്രട്ടറിയായിരുന്നു ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പ്രത്യേക അന്വേഷണ സംഘങ്ങളിലെ അംഗങ്ങള്‍ ആരൊക്കെയെന്ന കാര്യത്തില്‍ തീരുമാനിക്കാന്‍ ഡിജിപിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍, അന്വേഷണ സംഘത്തിലുള്ളവരെ തീരുമാനിക്കുന്നതിലുള്ള ആശയക്കുഴപ്പമാണ് അന്വേഷണം വൈകുന്നതിന് കാരണമെന്നാണ് പുറത്ത് വരുന്ന വിവരം.

Leave a comment

Your email address will not be published. Required fields are marked *