January 22, 2025
#Politics #Top Four

ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് വേണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്ക് കത്ത് നല്‍കി ഡെപ്യൂട്ടി സ്പീക്കര്‍

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിന് സ്‌പോട്ട് ബുക്കിംഗ് വേണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്ക് കത്ത് നല്‍കി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രമാക്കുന്നത് തീര്‍ത്ഥാടനത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിവിധ സംഘടനകളുടെ പ്രതിഷേധം കൂടി കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കണമെന്നും ചിറ്റയം ഗോപകുമാര്‍ കത്തില്‍ പറയുന്നുണ്ട്.

Also Read; കോഴിക്കോട് സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് അപകടം ; നിരവധി പേര്‍ക്ക് പരിക്കേറ്റു

സ്‌പോട്ട് ബുക്കിംഗിനായി തെരുവില്‍ പ്രതിഷേധം തുടങ്ങിയിട്ടും എവിടെയും തൊടാത്ത മറുപടിയാണ് ദേവസ്വം ബോര്‍ഡ് നല്‍കുന്നത്. വെര്‍ച്വല്‍ ക്യൂ മാത്രമായിരിക്കുമോ സ്‌പോട്ട് ബുക്കിംഗ് ഉണ്ടാകുമോ എന്ന ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഭക്തര്‍ക്ക് മടങ്ങേണ്ടിവരില്ലെന്ന മറുപടിയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇപ്പോഴും നല്‍കുന്നത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

അതേസമയം സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗവും രംഗത്ത് വന്നു. ദുശ്ശാഠ്യം ശത്രു വര്‍ഗം ആയുധമാക്കുമെന്നും സെന്‍സിറ്റീവായ വിഷയങ്ങളിലെ കടുംപിടുത്തം ഒഴിവാക്കണമെന്നും ജനയുഗത്തിലെ ലേഖനത്തില്‍ പറയുന്നു. സ്‌പോട് ബുക്കിംഗ് വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ആവര്‍ത്തിച്ചു.

Leave a comment

Your email address will not be published. Required fields are marked *