ഭൂരിപക്ഷം മാറിമറിയാം, ചേലക്കരയില്‍ എല്‍ ഡി എഫ് തന്നെ ജയിക്കും – കെ രാധാകൃഷ്ണന്‍

ചേലക്കര: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വലിയ വിജയസാധ്യതയുള്ള മണ്ഡലമാണ് ചേലക്കരയെന്ന് എം പി രാധാകൃഷ്ണന്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. ആ സാഹചര്യത്തിലും ചേലക്കര ഉള്‍പ്പെടുന്ന ആലത്തൂര്‍ മണ്ഡലം ഇടതുപക്ഷം തിരിച്ചുപിടിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥികള്‍ക്ക് അപ്പുറം രാഷ്ട്രീയ സ്ഥിതിഗതികളാണ് വിജയം തീരുമാനിക്കുന്ന ഘടകമെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.
MORE NEWS : ‘സ്ഥാനാര്‍ത്ഥി തീരുമാനം പുനഃപരിശോധിക്കണം, വ്യക്തിതാല്‍പര്യമല്ല ഇവിടെ വേണ്ടത്’: പി സരിന്‍
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചേലക്കരയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് ഭൂരിപക്ഷം കുറഞ്ഞിരുന്നു. എങ്കിലും പതിനായിരത്തില്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുക എന്നത് ചെറിയകാര്യമല്ല. ഭൂരിപക്ഷം കുറയുന്ന സാഹചര്യം മുമ്പും ഉണ്ടായിട്ടുണ്ട്. 2021 ല്‍ ഭൂരിപക്ഷം വീണ്ടും ഉയര്‍ന്നിരുന്നു. അത് രാഷ്ട്രീയ സാഹചര്യത്തിന്റെ വ്യത്യാസമാണ്. അന്ന് ഇടതുപക്ഷത്തിന് അനുകൂലമായ മികച്ച സാഹചര്യമായിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചേലക്കര നിയമസഭാ മണ്ഡലത്തില്‍ ഇടതുപക്ഷത്തിന് 22000ത്തോളം വോട്ടുകളുടെ കുറവുണ്ടായിരുന്നു. 2024 ലെ തെരഞ്ഞെടുപ്പില്‍ ഈ കുറവ് പരിഹരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും കെ രാധാകൃഷ്ണന്‍ മാധ്യമങ്ങളില്‍ പ്രതികരിച്ചു.