ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്; പോലീസുകാര്‍ കുറവ്

ശബരിമല: സന്നിധാനത്ത് വന്‍ ഭക്തജന തിരക്ക്. പതിനെട്ടാംപടി കയറാനുള്ള നിര ശരംകുത്തിയാല്‍ വരെ നീണ്ടുനില്‍ക്കുന്നതായിരുന്നു. 6 മണിക്കൂര്‍ വരെ കാത്തുനിന്നാണ് അയ്യപ്പന്മാര്‍ ദര്‍ശനം നടത്തുന്നത്. മാസപൂജാ സമയത്ത് ഇത്രയും തിരക്കു വരുന്നത് ഇതാദ്യമായാണ്.
അതേസമയം തിരക്കു നിയന്ത്രിക്കാന്‍ മതിയായ പോലീസ് സംവിധാനം സന്നിധാത്ത ഉണ്ടായിരുന്നില്ല. ആകെ 170 പോലീസുകാരെയാണ് ശബരിമല ഡ്യൂട്ടിക്കായി നിയോഗിച്ചത്്. മൂന്ന് ഷിഫ്റ്റായിട്ടാണ് ഇവര്‍ക്ക് ഡ്യൂട്ടി. മിനിറ്റില്‍ 85 മുതല്‍ 90 പേരെ വരെ പതിനെട്ടാംപടി കയറ്റിയാലേ തിരക്കു കുറയ്ക്കാന്‍ കഴിയൂ. പോലീസിന് അതിനു കഴിയുന്നില്ല. ഒരു മിനിറ്റില്‍ പരമാവധി 50 മുതല്‍ 52 പേര്‍ വരെയാണ് പടികയറുന്നത്. ഇതിനിടെ നടപ്പന്തലില്‍ വരി നില്‍ക്കാതെ പതിനെട്ടാംപടിക്കു താഴെ ബാരിക്കേഡിനു പുറത്ത് തിക്കും തിരക്കും കൂട്ടുന്നവരും ഏറെയാണ്. വാവരു നട, അഴിയുടെ ഭാഗം, മഹാ കാണിക്ക എന്നിവിടങ്ങളിലാണ് നിയന്ത്രണമില്ലാതെ ഭക്തജനങ്ങള്‍ തിക്കും തിരക്കും കൂട്ടുന്നത്.
വലിയ നടപ്പന്തലില്‍ മാത്രമാണ് പതിനെട്ടാംപടി കയറാനായി മണിക്കൂറുകളോളം കാത്തു നില്‍ക്കുന്ന തീര്‍ഥാടകര്‍ക്ക് ചുക്കു വെള്ളം കൊടുക്കാനുള്ള സൗകര്യം ദേവസ്വം ബോര്‍ഡ് ഒരുക്കിട്ടുള്ളത്. ശബരി ഗസ്റ്റ് ഹൗസ്, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, പില്‍ഗ്രീം സെന്ററുകള്‍ എന്നിവയില്‍ തീര്‍ഥാടന അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സന്നിധാനത്ത് താമസ സൗകര്യവും കുറവാണ്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..