#india #Top News

ഉദയനിധി സ്റ്റാലിന്‍ ഔപചാരിക വസ്ത്രധാരണമെന്ന ഉത്തരവ് ലംഘിച്ചു ; ഹര്‍ജി നല്‍കി അഭിഭാഷകന്‍

ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണത്തിനെതിരെ ഹര്‍ജി നല്‍കി അഭിഭാഷകന്‍ സത്യകുമാര്‍. മദ്രാസ് ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ പരിപാടികളില്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നു, കാഷ്വലായ ചെരിപ്പ് ഉപയോഗിക്കുന്നു എന്നാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.

Also Read ; എഡിഎമ്മിന്റെ മരണം ; കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിയെടുക്കുന്നു

പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോഴും ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുമ്പോഴും ഔപചാരിക വസ്ത്രധാരണരീതി പാലിക്കാന്‍ ഉദയനിധിയോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഔപചാരിക വസ്ത്രധാരണരീതി എന്ന 2019ലെ സര്‍ക്കാര്‍ ഉത്തരവ് ഉദയനിധി ലംഘിക്കുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ഉദയനിധി ധരിക്കുന്ന ടീ ഷര്‍ട്ടുകളില്‍ പലപ്പോഴും ഡിഎംകെയുടെ ചിഹ്നമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാര്‍ പരിപാടികളില്‍ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് പൊതുപ്രവര്‍ത്തകര്‍ക്ക് വിലക്കുള്ളതിനാല്‍ ഇത് ശരിയല്ലെന്നാണ് അഭിഭാഷകന്റെ വാദം. ഹര്‍ജി ഇതുവരെ കോടതി പരിഗണനയ്ക്ക് എടുത്തിട്ടില്ല.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *