പെട്രോള്‍ പമ്പ് തുടങ്ങാന്‍ ചിലവ് രണ്ട് കോടി; പ്രശാന്തന്റെ പണ സ്രോതസ്സ് അന്വേഷിക്കാന്‍ ഇ ഡി എത്തും
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ പുതിയ വഴിത്തിരിവ്. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ വെളിപ്പെടുത്തല്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷിച്ചേക്കും. പെട്രോള്‍ പമ്പിന് എന്‍ഒസി ലഭിക്കാനായി എഡിഎമ്മിന് കൈക്കൂലി നല്‍കിയെന്നായിരുന്നു പി പി ദിവ്യയുടെ വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ നവീന്‍ ബാബുവിന് 98,500 രൂപ കൈക്കൂലി നല്‍കിയെന്ന് ലൈസന്‍സിന് അപേക്ഷിച്ച ടിവി പ്രശാന്തന്‍ വെളിപ്പെടുത്തുകയും ചെയ്തു.
ഒരു പെട്രോള്‍ പമ്പ് തുടങ്ങാനായി കുറഞ്ഞത് രണ്ട് കോടിയോളം രൂപ ചെലവ് വരും. പരിയാരം മെഡിക്കല്‍ കോളേജിലെ സാധാരണ ജീവനക്കാരനായ പ്രശാന്തന് ഇതിനുള്ള സാമ്പത്തികസ്രോതസ് എന്താണെന്ന് കണ്ടെത്തുന്നതിന് അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13-ബി പ്രകാരം അന്വേഷണം നടത്താവുന്നതാണ്. പിസി ആക്ട് പ്രകാരമുള്ള കുറ്റകൃത്യം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പിഎംഎല്‍എ) ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങളില്‍ ഒന്നാണ്. പിസി ആക്ട് പ്രകാരമുള്ള കുറ്റകൃത്യത്തിന് ആരെങ്കിലും സഹായം ചെയ്താല്‍ അവരുടെ പങ്കിനെക്കുറിച്ച് ഇ ഡി അന്വേഷണം നടത്തണമെന്നാണ് വകുപ്പ് പറയുന്നത്. അതുകൊണ്ട് തന്നെ ദിവ്യയും ഇ ഡി അന്വേഷണ പരിധിയില്‍ വരും.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..