കൂറുമാറാന്‍ 100 കോടി! 50 കോടി വീതം ഓഫര്‍ ; തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തിന് കുരുക്കായത് ഈ നീക്കം
തിരുവനന്തപുരം: എന്‍സിപി എംഎല്‍എ തോമസ് കെ തോമസിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നത് അദ്ദേഹം 50 കോടി രൂപ വാഗ്ദാനം ചെയ്ത് രണ്ട് എല്‍ഡിഎഫ് മന്ത്രിമാരെ കൂറുമാറ്റാന്‍ നീക്കം നടത്തിയെന്ന പരാതി കാരണം. ഈ ഗുരുതരമായ ആക്ഷേപം മുഖ്യമന്ത്രി സിപിഎം സംസ്ഥാന സെക്രട്ടറിയറ്റില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് ചെയ്തു. ഈ കാരണമാണ് തോമസ് കെ തോമസിന്റെ മന്ത്രി സഭാ പ്രവേശം മുഖ്യമന്ത്രി അനുവദിക്കാതിരുന്നത്. അജിത് പവാര്‍ പക്ഷത്തേക്ക് ചേരാന്‍ കോവൂര്‍ കുഞ്ഞുമോനും ആന്റണി രാജുവിനും 50 കോടി വീതം വാഗ്ദാനം ചെയ്‌തെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ നിയമസഭാ സമ്മേളനക്കാലത്ത് എംഎല്‍എമാരുടെ ലോബിയിലേക്ക് ക്ഷണിച്ചുകൊണ്ടു പോയി ഇരുവര്‍ക്കും പണം വാഗ്ദാനം നല്‍കിയെന്ന വിവരമാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്.250 കോടി രൂപയുമായി അജിത് പവാര്‍ കേരളം കണ്ണുവെച്ചിറങ്ങിയെന്നും ആ പാര്‍ട്ടിയുടെ ഭാഗമായാല്‍ 50 കോടി വീതം കിട്ടുമെന്നും തോമസ് അറിയിച്ചതായി ആന്റണി രാജു മുഖ്യമന്ത്രിയോട് പറഞ്ഞു.എന്നാല്‍ താന്‍ എല്‍ഡിഎഫിന്റെ ഭാഗമായി നിന്നാണ് ജയിച്ചതെന്നും എല്‍ഡിഎഫ് വിട്ട് മറ്റൊന്നുമില്ലെന്നും മറുപടി പറഞ്ഞതായും ആന്റണി പറഞ്ഞു.എല്‍ഡിഎഫ് എംഎല്‍എമാരെ ബിജെപി സഖ്യത്തിലേക്ക് കൂറുമാറ്റാന്‍ ശ്രമിച്ചെന്ന ആക്ഷേപം മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. പിന്നീട് എ കെ ശശീന്ദ്രന് പകരം തോമസിനെ മന്ത്രിയാക്കാനുള്ള എന്‍സിപിയുടെ ആവശ്യം തള്ളിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഇക്കാര്യെ സൂചിപ്പിച്ചിരുന്നു. അതേസമയം തനിക്കെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്ന് തോമസ് കെ തോമസ് ശരത് പവാറിനോട് വിശദീകരിച്ചിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..