പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; രാഹുലിനെതിരെ കേസില്ല, എഫ്‌ഐആര്‍ റദ്ദാക്കി ഹൈക്കോടതി
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസില്‍ പ്രതിച്ചേര്‍ക്കപ്പെട്ട രാഹുല്‍ ഗോപാല്‍ നല്‍കിയ ഹര്‍ജിയാണ് കോടതി അംഗീകരിച്ചത്.എറണാകുളം പറവൂര്‍ സ്വദേശിനിയായ യുവതിയാണ് ഭര്‍ത്താവ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി രാഹുലിനെതിരെ ഗാര്‍ഹിക പീഡനമാരോപിച്ച് രംഗത്ത് വന്നത്. എന്നാല്‍ പിന്നീട് യുവതി തന്നെ മൊഴി മാറ്റിപ്പറഞ്ഞ് തനിക്ക് പരാതിയൊന്നുമില്ലെന്ന നിലപാട് സ്വീകരിച്ചിരുന്നു.
Also Read; ‘കോണ്‍ഗ്രസ് വര്‍ഗീയതയുടെ ആടയാഭരണം അണിയുന്നു,നാല് വോട്ടിന് അവസരവാദ നിലപാടെടുക്കുന്നു’ : മുഖ്യമന്ത്രി
വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമുള്ള ഗാര്‍ഹിക പീഡന പരാതി എന്ന നിലയില്‍ സംഭവം വലിയ രീതിയില്‍ സമൂഹത്തില്‍ ചര്‍ച്ചയായിരുന്നു. കേസിന് പിന്നാലെ രാഹുല്‍ വിദേശത്തേക്ക് കടക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുവതിയുടെ മൊഴി മാറ്റത്തിന് പിന്നാലെ രാഹുല്‍ താനും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തു അതിനാല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഭര്‍ത്താവ് തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് ഭാര്യയും കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അഭിപ്രായ വ്യത്യാസങ്ങളും തെറ്റിദ്ധാരണകളും മാത്രമാണ് ഉണ്ടായിരുന്നത്.അതിന്റെ അടിസ്ഥാനത്തിലാണ് പരാതിയുമായി രംഗത്ത് വന്നത്. അതുകൊണ്ട് തന്നെ ഭര്‍ത്താവിനെതിരായ കേസ് പിന്‍വലിക്കണം. ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് താത്പര്യം എന്ന് അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ഇപ്പോള്‍ രാഹുല്‍ ഗോപാലിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കിയിരിക്കുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..