ആഢംബര വിവാഹം, മൂന്നാം ദിനം വരന്‍ 52 പവന്‍ സ്വര്‍ണവുമായി മുങ്ങി; ഒടുവില്‍ പിടിയില്‍

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് മൂന്നാം ദിനം വധുവിന്റെ സ്വര്‍ണവുമായി മുങ്ങിയ യുവാവ് പിടിയില്‍. 52 പവന്‍ സ്വര്‍ണവുമായി മുങ്ങിയ നവവരനെ വര്‍ക്കല പോലീസാണ് അറസ്റ്റ് ചെയ്തത്. പള്ളിച്ചല്‍ സ്വദേശി അനന്തുവാണ് പിടിയിലായത്.
Also Read; എന്‍.എന്‍. കൃഷ്ണദാസ് മാപ്പ് പറയണം: കെയുഡബ്ല്യുജെ
വര്‍ക്കല സ്വദേശിയായ യുവതിയുമായായിരുന്നു അനന്തുവിന്റെ വിവാഹം. വര്‍ക്കല താജ് ഗേറ്റ് വേയില്‍ വെച്ച് ആഢംബര വിവാഹമായിരുന്നു ഇവരുടേത്. വിവാഹം കഴിഞ്ഞ് ആദ്യദിവസം മുതല്‍ അനന്തുവും കുടുംബവും സ്ത്രീധനം ചോദിച്ച് യുവതിയെ മാനസികമായി പീഡിപ്പിച്ചു എന്നും പരാതിയിലുണ്ട്.
യുവതിയുടെ പേരിലുള്ള വസ്തുവും വീടും ബിഎംഡബ്ല്യു കാറും ആവശ്യപ്പെട്ടായിരുന്നു മാനസികമായി പീഡിപ്പിച്ചത്. തുടര്‍ന്ന് ഇയാള്‍ സ്വര്‍ണവുമായി മുങ്ങുകയായിരുന്നു. കേരളത്തിലെ വിവിധ സ്ഥലങ്ങളിലും ബെംഗളൂരുവിലുമായി ഒളിവില്‍ കഴിയവെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..