ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി സന്ദേശം. മുംബൈ പോലീസിന്റെ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. രണ്ടു കോടി രൂപ നല്‍കിയില്ലെങ്കില്‍ സല്‍മാനെ വധിക്കുമെന്നാണ് വാട്‌സ് ആപ്പ് സന്ദേശത്തിലുള്ളത്. സംഭവത്തില്‍ വര്‍ലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം സല്‍മാനും കൊല്ലപ്പെട്ട എന്‍.സി.പി നേതാവ് ബാബ സിദ്ദീഖിയുടെ മകനുമായ സീഷാനും നേരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ 20കാരന്‍ ഗഫ്റാന്‍ ഖാന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Also Read; വണ്ടാനം മെഡിക്കല്‍ കോളേജില്‍ റാബിസ് വാക്‌സിനെടുത്തതിന് പിന്നാലെ ചലനശേഷി നഷ്ടപ്പെട്ടതായി പരാതി
വെള്ളിയാഴ്ച വൈകീട്ടാണ് സീഷാന്‍ സിദ്ദീഖിയുടെ ഓഫീസിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. പണം നല്‍കിയില്ലെങ്കില്‍ സല്‍മാന്‍ ഖാനെയും സീഷാനെയും കൊലപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി. തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് പ്രതിയെ കണ്ടെത്തിയത്. ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സംഘാംഗം എന്നവകാശപ്പെട്ട് സല്‍മാന് നേരത്തെയും വധഭീഷണി ലഭിച്ചിരുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..