പുത്തന്‍ രൂപമാറ്റത്തിനൊരുങ്ങി നവകേരള ബസ് ; സൂപ്പര്‍ ഡീലക്‌സ് എ സി ബസായി നിരത്തിലിറങ്ങും

കോഴിക്കോട്: പുതിയ രൂപമാറ്റത്തിലൂടെ സൂപ്പര്‍ ഡീലക്‌സ് എ സി ബസായി വീണ്ടും നിരത്തിലിറങ്ങാനൊരുങ്ങി നവകേരള ബസ്. നേരത്തെ ഗരുഡ പ്രീമിയം ലക്ഷ്വറി ബസായി കോഴിക്കോട്ട് നിന്ന് ബംഗളൂരുവിവേക്ക് സര്‍വീസ് നടത്തിയിരുന്ന ബസാണ് ഇപ്പോള്‍ പുതിയ മാറ്റിത്തിനൊരുങ്ങുന്നത്. ലക്ഷ്വറി സര്‍വീസ് നടത്തിയിരുന്നപ്പോള്‍ പ്രതീക്ഷിച്ച ലാഭം കിട്ടിയിരുന്നില്ല. യാത്രക്കാരില്ലാത്തതിനാല്‍ പലപ്പോഴും സര്‍വീസ് റദ്ദാക്കേണ്ടിവന്നിരുന്നു. ഇതേതുടര്‍ന്നാണ് പുതിയ മാറ്റങ്ങളോട് ബസിനെ അവതരിപ്പിക്കുന്നത്.
Also Read ; ദിവ്യക്ക് ഇന്ന് നിര്‍ണായകം ; ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
നിലവിലെ ബസിലെ 26 സീറ്റില്‍ നിന്ന് 38 ആയി അത് ഉയര്‍ത്തും. സൂപ്പര്‍ ഡീലക്‌സ് ബസ് ആയതുകൊണ്ട് തന്നെ നിരക്കിലും വ്യത്യാസമുണ്ടാകും.ഗരുഡ പ്രീമിയറില്‍ 1171 രൂപയായിരുന്നു കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക്് ഉണ്ടായിരുന്നത്. എന്നാല്‍ ഇനി സ്വിഫ്റ്റ് സൂപ്പര്‍ ഡീലക്‌സ് എസി ബസിന്റെ ടിക്കറ്റില്‍ യാത്ര ചെയ്യാവുന്നതാണ്. ഇങ്ങനെ വരുമ്പോള്‍ യാത്രാ നിരക്ക് പകുതിയാകും.
ഭാരത് ബെന്‍സിന്റെ ബസ് ബോഡി വെല്‍ഡിങ് നടത്തുന്ന ബെംഗളൂരുവിലെ വര്‍ക്ക് ഷോപ്പിലാണ് നിലവില്‍ ബസുള്ളത്. കഴിഞ്ഞ ജൂലൈയ്ക്ക് ശേഷം ബസ് സര്‍വീസ് നടത്തിയിരുന്നില്ല. 1.15 കോടി രൂപയ്ക്കാണ് നവകേരള ബസ് വാങ്ങിയത്. നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനായിരുന്നു ബസ് ഒരുക്കിയത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..